പോക്സോ കേസിൽ വാറന്റ് പ്രതി അറസ്റ്റിൽ
text_fieldsആളൂർ: പോക്സോ കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നയാൾ അറസ്റ്റിലായി. ചാലക്കുടി വി.ആർ പുരം സ്വദേശി മോനപ്പിള്ളി അരുണിനെയാണ് (33) റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജു, ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ എന്നിവർ അറസ്റ്റ് ചെയ്തത്. 2021ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലും ഇയാൾ പ്രതിയാണ്.
നിരവധി പേർ പ്രതികളായ സംഭവത്തിൽ 14 കേസുകളാണ് അന്ന് രജിസ്റ്റർ ചെയ്തിരുന്നത്. ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന ഇയാൾക്കെതിരെ ചാലക്കുടി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സി.പി.ഒമാരായ പി.കെ. മനോജ്, ഇ.എസ്. ജീവൻ, പി.എ. ഡാനി, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, കെ.എസ്. ബിലഹരി എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.