വേണം, ശാശ്വത പരിഹാരം
text_fieldsതൃശൂർ: നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്നാവശ്യം ശക്തം. കനത്ത മഴയെ തുടർന്ന് ഒരു മാസം മുമ്പ് നഗരത്തിലും പരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണുണ്ടായത്. ഇതിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ വിശദീകരിക്കാനും ഭാവിയിൽ വെള്ളക്കെട്ട് ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ചെമ്പുക്കാവ്, കുണ്ടുവാറ, പെരിങ്ങാവ് നിവാസികൾ പെരിങ്ങാവ് റീഗൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മന്ത്രി കെ. രാജനെ കണ്ട് നിവേദനം നൽകി.
ജയൻ തോമസ്, പി.ഡി. അനിൽ, കെ. ഗോപകുമാർ, പി.ആർ. ശിവശങ്കരൻ, നാരായണസ്വാമി എന്നിവർ മണ്ണുത്തിയിലെ ക്യാമ്പ് ഓഫിസിൽ മന്ത്രിയുമായി ചർച്ച നടത്തി.
പ്രശ്നങ്ങൾ നേരിൽ കണ്ട് മനസിലാക്കാൻ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ മന്ത്രിയും പി. ബാലചന്ദ്രൻ എം.എൽ.എയും വൈകാതെ സന്ദർശിക്കുമെന്നും തുടർന്ന് വിവിധ വകുപ്പുകളുമായി ചർച്ച ചെയ്ത് പരിഹാര നടപടികൾ ഏകോപിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി നിവേദക സംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.