പക്ഷിമൃഗാദികൾക്ക് ദാഹജലത്തിന് സ്ഥാപിച്ച ജലസംഭരണികൾ തകർത്തു
text_fieldsതൃശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് പക്ഷി മൃഗാദികൾക്ക് ദാഹജലം നൽകുന്നതിന് സ്ഥാപിച്ച കോൺക്രീറ്റ് ജലസംഭരണികൾ തകർത്ത നിലയിൽ. മൈതാനത്ത് നെഹ്റു പാർക്കിന് സമീപം ബോട്ട് കുളത്തിനോട് ചേർന്ന് സ്ഥാപിച്ച രണ്ട് കോൺക്രീറ്റ് പാത്രങ്ങളാണ് കല്ല് ഉപയോഗിച്ച് തകർത്ത നിലയിൽ കണ്ടെത്തിയത്. കൊച്ചിൻ ദേവസ്വം ബോർഡിെൻറ അനുമതിയിൽ വടക്കുംനാഥ ദേവസ്വത്തിെൻറയും കോർപറേഷെൻറയും സഹകരണത്തോടെ മൃഗസംരക്ഷണ സംഘടനയായ പീപ്പിൾസ് ഫോർ ജസ്റ്റിസ് സ്ഥാപിച്ചതാണ് ജലസംഭരണികൾ. വേനൽക്കാലത്ത് പക്ഷിമൃഗാദികൾക്ക് ദാഹജലം ലഭിക്കാനുള്ള പ്രയാസത്തെ തുടർന്നായിരുന്നു ഇത് സ്ഥാപിച്ചത്.
മൈതാനത്തിെൻറ വിവിധയിടങ്ങളിലായി 12 സംഭരണികളാണ് സ്ഥാപിച്ചിട്ടുള്ളത്. മൂന്ന് ദിവസങ്ങൾ ഇടവിട്ട് കോർപറേഷൻ ഇവർക്കായി വെള്ളം വണ്ടി വിട്ട് നൽകും. പീപ്പിൾസ് ഫോർ ജസ്റ്റിസും വടക്കുംനാഥ ദേവസ്വവും ചേർന്ന് ആവശ്യമായ ജലം സംഭരിച്ചു വെക്കും. ഇതനുസരിച്ച് തിങ്കളാഴ്ച രാവിലെ വെള്ളം നിറക്കാനെത്തിയപ്പോഴായിരുന്നു കോൺക്രീറ്റ് ജലസംഭരണികൾ തകർത്തതായി കണ്ടെത്തിയത്.
ജലസംഭരണികളിൽ വെള്ളം ഉണ്ടോയെന്ന് പരിശോധിക്കാനായി ഞായറാഴ്ച വൈകീട്ട് പരിശോധിക്കാനെത്തിയപ്പോൾ പാത്രങ്ങൾക്ക് മറ്റ് കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പീപ്പിൾസ് ഫോർ ജസ്റ്റിസ് സെക്രട്ടറി മനോജ് പറഞ്ഞു. ആവശ്യത്തിന് സുരക്ഷയില്ലാത്തതിനാൽ വടക്കുംനാഥ ക്ഷേത്ര മൈതാനം സാമൂഹിക വിരുദ്ധരുടെ സുരക്ഷിത കേന്ദ്രമായി മാറിയെന്നും സുരക്ഷ ജീവനക്കാരുടെ പരിശോധനയില്ലാത്തതും പൊലീസിെൻറ നിരീക്ഷണം കുറഞ്ഞതുമാണ് കാരണമെന്ന് സംഘടന ആരോപിക്കുന്നു.
വടക്കുംനാഥനിലേക്ക് വരുന്ന വാഹനങ്ങളുടെ പാർക്കിങ് ഫീസ് പിരിക്കുന്നതൊഴികെ സുരക്ഷ ജീവനക്കാർ പരിശോധന നടത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും സാമൂഹിക വിരുദ്ധർക്കെതിരെ നടപടിയെടുക്കണമെന്നും പീപ്പിൾസ് ഫോർ ജസ്റ്റിസ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. സംഭവത്തിൽ വടക്കുംനാഥൻ ദേവസ്വവും പൊലീസിന് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.