Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവില്ലനായി കാലാവസ്ഥയിലെ...

വില്ലനായി കാലാവസ്ഥയിലെ മലക്കം മറിച്ചിൽ; രോഗം മാറാതെ ജില്ല

text_fields
bookmark_border
fever
cancel

zതൃശൂർ: രാവിലെ മഞ്ഞ്. പിന്നാലെ കനത്ത ചൂട്. ഇടയ്ക്കിടെ മൂടിക്കെട്ടിയ അന്തരീക്ഷം. വല്ലപ്പോഴാണേലും മഴ. മാറിമറിയുന്ന കാലാവസ്ഥ വില്ലനാവുകയാണ്. കോവിഡ് ഒന്നു ഒതുങ്ങിയെങ്കിലും പനിക്ക് വല്ലാത്ത ശമനമില്ല. കുട്ടികൾക്കാണേൽ പനി ഏറിയ തോതിലുണ്ട്. ഈവർഷം എട്ടുമാസം പിന്നിടുമ്പോഴും ജില്ലക്ക് പൂർണാരോഗ്യം വീണ്ടെടുക്കാനായിട്ടില്ല.

പനിക്ക് പിന്നാലെയുള്ള അനന്തരപ്രശ്നങ്ങളിൽ വീർപ്പുമുട്ടുന്നുവരിൽ ഏറെയും മുതിർന്നവരാണ്. സർക്കാർ ആശുപത്രികളിൽ അടക്കം പ്രതിദിനം പനി രോഗികളാണ് കൂടുതൽ. മഴ വിട്ടുനിൽക്കുന്ന സാഹചര്യം കൂടുതൽ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വെയിൽ വല്ലാതെ കനത്തിട്ടില്ലേലും ചൂട് അസഹനീയമാണ്. അതോടൊപ്പം മൂടിക്കെട്ടിയ അന്തരീക്ഷവും അനാരോഗ്യകരമാണ്.

മഴക്കാലത്ത് സാധാരണയായി വരുന്ന രോഗങ്ങളാണ് ചിക്കന്‍ ഗുനിയ, ഡങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ കഴിഞ്ഞ വർഷങ്ങളേക്കാൾ കൂടുതലാണെങ്കിലും സങ്കീർണമായിട്ടില്ല. പക്ഷേ, കരുതിയിരുന്നില്ലേൽ കാര്യം കൈവിടുന്ന സാഹചര്യമാണുള്ളതെന്ന് ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു.

കുട്ടികൾ മാസ്ക് ധരിച്ചേ മതിയാവൂ

മാറിയ കാലാവസ്ഥ കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ്. കടുത്ത പനിയും ഒപ്പം കഫക്കെട്ടും മൂലം പല കുട്ടികളും ബുദ്ധിമുട്ടുകയാണ്.

പനിയും കഫവുമായി രണ്ടിൽ അധികം തവണ ആശുപത്രിയിൽ എത്തിയ നൂറുകണക്കിന് കുട്ടികൾ ജില്ലയിലുണ്ട്. കോവിഡ് താണ്ഡവം കുറഞ്ഞുവെങ്കിലും സ്കൂളുകളിൽ മാസ്ക് വെക്കണമെന്ന നിർദേശം കാര്യമായി പാലിക്കുന്നില്ല. മൂന്നുവർഷങ്ങളായി മാസ്ക് വെച്ച് പുറത്തിറങ്ങിയ കുട്ടികളിൽ ഭൂരിഭാഗം പേർക്കും അസുഖം കുറവായിരുന്നു.

പുറംലോകവുമായി കുട്ടികൾ കൂടുതൽ ഇടപഴകുമ്പോൾ മാസ്ക് ധരിക്കുന്നത് കുറഞ്ഞത് പ്രശ്നം രൂക്ഷമാക്കുന്നതായി ജില്ല മെഡിക്കൽ ഓഫിസർ വ്യക്തമാക്കി. ഇക്കാര്യത്തിൽ നേരത്തേ ഉണ്ടായിരുന്ന ജാഗ്രത ജില്ല വിദ്യാഭ്യാസ അധികൃതരും കണിക്കുന്നില്ല.

അധ്യാപകർക്കും കുട്ടികൾക്കും കർശന ആരോഗ്യ നിർദേശങ്ങൾ നൽകാതെ വന്നാൽ കാര്യങ്ങൾ സങ്കീർണമാവും. ജലദോഷം, ചുമ, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയുള്ള കുട്ടികളെ സ്കൂളുകളിലേക്ക് പറഞ്ഞുവിടാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.

കൂടാതെ കോവിഡ്

ഓണാഘോഷത്തിന് പിന്നാലെ കോവിഡ് വ്യാപനം കൂടിയില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ. അതേസമയം, ജില്ലയിൽ കോവിഡ് രോഗികളുടെ പരിചരണത്തിനായി പ്രധാനപ്പെട്ട എല്ലാ പൊതു ആശുപത്രികളിലും രണ്ടുവീതം ഐസോലേഷൻ ബെഡുകൾ സജ്ജമാക്കുന്നുണ്ട്.

അതിതീവ്ര കോവിഡ് ചികിത്സ പ്രാദേശികമായി ലഭിക്കുന്നതിനാണ് ഈ നടപടിയെന്ന് ഡി.എം.ഒ വ്യക്തമാക്കി. ഗവ. മെഡിക്കൽ കോളജിൽ കേന്ദ്രീകരിച്ച കോവിഡ് ചികിത്സ വികേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. ഇതോടെ ഗവ. മെഡിക്കൽ കോളജിന്റെ പ്രവർത്തനം പഴയപടി പുർണസജ്ജമാക്കാനാവും എന്നും അവർ കൂട്ടിച്ചേർത്തു.

കൂടിയും കുറഞ്ഞും കൊതുക് സാന്ദ്രത

മഴയും വെയിലും ഇടകലർന്ന നാളുകളിൽ കൊതുക് പ്രജനനം ഏറിയിരുന്നു. ഇഷ്ടിക കളങ്ങളുള്ള മേഖലകൾ, മലയോര മേഖലകൾ, കുടിവെള്ളം ശേഖരിച്ച് ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ അടക്കം കൊതുക് കൂടി. അതിനിടെ മഴ വല്ലാതെ കുറഞ്ഞതോടെ കൊതുകുകൾ പലയിടങ്ങളിലും കുറഞ്ഞു. അതേസമയം, പ്രജനന സ്ഥലങ്ങൾ ഇല്ലാതാക്കാന്‍ ആവശ്യമായ നടപടി ഇപ്പോഴും ശാസ്ത്രീയമായി സ്വീകരിച്ചിട്ടില്ല.

വീട്ടിനുള്ളിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുന്ന നടപടി ത്വരിതപ്പെടുത്തേണ്ടതുണ്ട്. വാട്ടർ കൂളറിലെ വെള്ളം ആഴ്‌ചതോറും മാറ്റുക. പഞ്ചായത്തും മറ്റ്‌ സംഘടനകളും നടത്തുന്ന കൊതുകു നശീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.

വീടിന്‍റെ സൺഷേഡുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുക. തൊടിയിലേക്ക് വലിച്ചെറിയുന്ന ഒഴിഞ്ഞ പാത്രങ്ങൾ, ചിരട്ട, ഉപയോഗമില്ലാത്ത ടയർ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുന്ന പ്രവണതയുണ്ട്. ശുചീകരണം സാമൂഹിക കടമമായി കണ്ട് വീടും പരിസരവും ചുറ്റുപാടും വൃത്തിയാക്കുകയാണ് വേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feverSpreads
News Summary - weather as a villain fever spreading
Next Story