എല്ലാം കാണും, അകലെയിരുന്ന്: തൃശൂരിലെ 1,750 ബൂത്തുകളിൽ വെബ് കാസ്റ്റിങ്
text_fieldsതൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിന് ജില്ലയിൽ വെബ് കാസ്റ്റിങ് കൺട്രോള് റൂം പ്രവർത്തന സജ്ജം. 3,858 ബൂത്തുകളിൽ 1,750 ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കിയത്. കലക്ടറേറ്റിനോട് ചേർന്ന ജില്ല ആസൂത്രണ ഭവനിൽ സജ്ജമാക്കിയ 73 കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തിന് വിവിധ പഞ്ചായത്തുകളിലെ 73 ടെക്നിക്കൽ അസിസ്റ്റൻറുമാരെ നിയമിച്ചിട്ടുണ്ട്.
ഇത് കൂടാതെ സൂപ്പർ വിഷൻ പ്രവർത്തനങ്ങൾക്ക് 16 അക്ഷയ സൂപ്പർവൈസർമാരെയും വെബ് കാസ്റ്റിങ് സംവിധാനത്തിെൻറ നിരീക്ഷണത്തിന് 14 റവന്യൂ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. വെബ് കാസ്റ്റിങ്ങിെൻറ മേൽനോട്ടം വഹിക്കുന്നത് നോഡൽ ഓഫിസറായ കലക്ടറേറ്റ് ജൂനിയർ സൂപ്രണ്ടൻറ് എ.ഐ. ജെയിംസാണ്.
ഒരു ഉദ്യോഗസ്ഥൻ 24 ബൂത്തുകള്‍ നിരീക്ഷിക്കുന്ന രീതിയിലുള്ള സാങ്കേതിക സംവിധാനമാണ് കൺട്രോള് റൂമില്‍ ഓരോ കമ്പ്യൂട്ടറിലും ഒരുക്കിയിരിക്കുന്നത്. ബൂത്തുകളില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പ്രസ്തുത വിഭാഗത്തിലെ നിരീക്ഷകരെ അറിയിക്കും. വൈബ് കാസ്റ്റിങ് നടക്കുന്ന ബൂത്തുകളില്‍ ഓരോ വെബ് കാമറയും ലാപ്ടോപ്പുമാണ് സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.