ശുചീകരണത്തിന്റെ മറവിൽ തണ്ണീർത്തടം നികത്തി
text_fieldsചാലക്കുടി: ശുചീകരണത്തിന്റെ മറവിൽ ചാലക്കുടി നഗരസഭ തണ്ണീർത്തടം നികത്തുന്നതായി ആരോപണം. വി.ആർ പുരത്തേക്കുള്ള വഴിയിൽ തച്ചുടപറമ്പിനും പുത്തുപറമ്പിനും ഇടയിെല പുഞ്ചപ്പാടത്താണ് നഗരസഭ ചൊവ്വാഴ്ച രാവിലെ മണ്ണിട്ട് നികത്തിയത്. നാട്ടുകാരും സി.പി.ഐ പ്രവർത്തകരും എതിർപ്പുമായി എത്തിയതോടെ തടിതപ്പി.
നഗരസഭ ആരോഗ്യവിഭാഗത്തിന്റെ ട്രക്കും മണ്ണുമാന്തിയും ഉപയോഗിച്ച് വിശാലമായ പുഞ്ചപ്പാടത്തെ നാല് സെന്റോളം സ്ഥലം ഇവർ നികത്തി. ശുചീകരണമെന്ന വ്യാജേന സ്വകാര്യവ്യക്തിയുടെ ഭൂമി നികത്തുകയായിരുന്നു. പുഞ്ചപ്പാടം നികത്തുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ സി.പി.ഐ പ്രവർത്തകർ സംഘടിച്ചെത്തി തടയുകയായിരുന്നു.
ചാലക്കുടി നഗരസഭ അധികാരികളുടെ ഒത്താശയോടെ നഗരസഭ സംവിധാനങ്ങൾ ഉപയോഗിച്ചാണ് കാട് വൃത്തിയാക്കുെന്നന്ന വ്യാജേന പ്രധാന ജലസ്രോതസ്സും തണ്ണീർത്തടവുമായ പുഞ്ചപ്പാടം നികത്തിയത്.
ഒരുകാലത്ത് കൃഷിചെയ്തിരുന്ന പുഞ്ചപ്പാടം നികത്താനുള്ള ശ്രമം അടുത്തകാലത്ത് ശക്തമാണെന്ന് സി.പി.ഐ വി.ആർ പുരം ബ്രാഞ്ച് അഭിപ്രായപ്പെട്ടു. വ്യക്തികളും ഭൂമാഫിയയും പാടത്തിന്റെ പലഭാഗത്തും ഇത്തരം ശ്രമം നടത്തിയെങ്കിലും ജനകീയ ഇടപെടൽ മൂലം പരാജയപ്പെടുത്തി. എന്നാൽ, നഗരസഭയും ഇതിന് കൂട്ടുനിൽക്കുന്നത് ഗുരുതര പ്രശ്നമാണ്. റവന്യൂ അധികൃതർ വിഷയത്തിൽ ഇടപെടണമെന്നും പാടം നികത്താൻ ശ്രമിച്ച ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും നികത്തിയ പാടം എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിൽ ആക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.