ബാങ്ക് അക്കൗണ്ടിൽ പണമുള്ളവർ ഈ തട്ടിപ്പിനെ സൂക്ഷിക്കണം
text_fieldsതൃശൂർ: എസ്.ബി.ഐയുടേതെന്ന വ്യാജേന വെബ്സൈറ്റ് ഉണ്ടാക്കി വ്യാപക ഓൺലൈൻ തട്ടിപ്പ്. ഓൺലൈൻ ബാങ്കിങ് ആപ്ലിക്കേഷനായ യോനോയുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്.
ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്തെന്ന സന്ദേശം ഉപഭോക്താവിെൻറ മൊബൈൽ ഫോണിലേക്ക് അയക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ എസ്.ബി.ഐയുടേതെന്ന് തോന്നിക്കുന്ന വെബ്സൈറ്റിൽ പ്രവേശിക്കും.
അവിടെ യൂസർ നെയിം, പാസ്വേഡ്, ഒ.ടി.പി എന്നിവ ടൈപ് ചെയ്യാൻ ആവശ്യപ്പെടും. യഥാർഥ വെബ്സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് വിവരങ്ങൾ നൽകും. ഇതോടെ ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടും.
തൃശൂർ സിറ്റി പൊലീസ് പരിധിയിൽ മാത്രം പന്ത്രണ്ടോളം പരാതികളാണ് ഇതുവരെ കിട്ടിയത്. എന്നാൽ, തട്ടിപ്പിനിരയായ വിവരം പലരും അറിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
എ.ടി.എം വഴിയാണ് പണം പിൻവലിക്കുന്നതെന്നതിനാൽ 20,000 രൂപക്ക് താഴെയുള്ള തുകയാണ് ഒരുതവണ നഷ്ടപ്പെടുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.ഓൺലൈൻ തട്ടിപ്പിലെ സുരക്ഷാനിർദേശങ്ങളും സിറ്റി സൈബർ വിഭാഗം പുറപ്പെടുവിടുവിച്ചു.
പൊലീസ് നിർദേശങ്ങൾ
- എസ്.ബി.ഐയിൽനിന്ന് എന്ന വ്യാജേന സ്വകാര്യ മൊബൈൽ നമ്പറുകളിൽനിന്ന് വരുന്ന എസ്.എം.എസ് സന്ദേശങ്ങളിൽ വീഴരുത്
- വിശ്വസനീയമല്ലാത്ത എസ്.എം.എസുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്
- ബാങ്കിങ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ്സൈറ്റിെൻറ യു.ആർ.എൽ ശ്രദ്ധിക്കണം
- സംശയം തോന്നിയാൽ ബാങ്ക് ശാഖയുമായി ബന്ധപ്പെടണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.