Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാ​പ​ക പ​രാ​തി;...

വ്യാ​പ​ക പ​രാ​തി; കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്റെ പ​രി​ശോ​ധ​ന

text_fields
bookmark_border
inspection-shop
cancel

പെ​രു​മ്പി​ലാ​വ്: ക​ട​വ​ല്ലൂ​രി​ലെ തി​പ്പ​ലി​ശ്ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന പ​രാ​തി​യി​ൽ ജി​ല്ല ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡെ​പ്യൂ​ട്ടി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു. ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷം​മു​മ്പ് എ​ത്തി​ച്ച ക​മ്പ്യൂ​ട്ട​റും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും നാ​ളി​തു​വ​രെ​യും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ ഇ-​ഹെ​ൽ​ത്ത് സം​വി​ധാ​ന​വും ക​ട​വ​ല്ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും മൂ​ന്നു മാ​സം കു​ടു​മ്പോ​ൾ ന​ട​ത്തേ​ണ്ട ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി മീ​റ്റി​ങ് മാ​സ​ങ്ങ​ളാ​യി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി അ​റി​യു​ന്നു.

അ​നാ​വ​ശ്യ പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​ക്കി ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണം തി​രി​മ​റി ന​ട​ത്തു​ന്നു​വെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. കേ​ന്ദ്ര​ത്തി​ൽ സൂ​ക്ഷി​ച്ച ആ​സ്തി ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ വി​വ​ര​ങ്ങ​ൾ പി​ശ​കാ​ണെ​ന്നും വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടും കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ജി​ല്ല ക​ല​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ വ്യ​ക്ത​മാ​ക്കി.

ഇ-​ഹെ​ൽ​ത്ത് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് ത്രീ ​ഫേ​യ്സ് ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത​തു കൊ​ണ്ടാ​ണെ​ന്നും സിം​ഗി​ൾ ഫേ​യ്സ് ക​ണ​ക്ഷ​ൻ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ-​ഹെ​ൽ​ത്തി​ന്റെ അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ൾ ഈ ​ആ​ഴ്ച ത​ന്നെ ല​ഭ്യ​മാ​ക്കു​മെ​ന്നും പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionFamily Health Center
News Summary - Widespread complaint-Inspection of Health Department at Family Health Center
Next Story