ഭാര്യ വൃക്ക നൽകും; അബൂബക്കറിന് വേണ്ടത് ചികിത്സസഹായം
text_fieldsവടക്കേക്കാട്: ഇരു വൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസിന് വിധേയനായി കഴിയുകയാണ് വടക്കേക്കാട് കല്ലൂർ കൂളിക്കാട്ടിൽ അബൂബക്കർ (39). ഓട്ടോ ഡ്രൈവറായ ഇദ്ദേഹം ഒരു വർഷം മുമ്പാണ് രോഗബാധിതനായത്. നാട്ടുകാരുടെ സഹായത്തോടെ വൻ തുക ഇതിനകം ചികിത്സക്കായി ചെലവിട്ടു.
ഒരു മാസത്തിനകം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടറുടെ നിർദേശം. വൃക്ക പകുത്തു നൽകാൻ പത്നി റസിയ സന്നദ്ധയാണ്. ആറു ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി ചെലവ്. അബൂബക്കറും ഭാര്യയും 13, അഞ്ച് വയസ്സുള്ള കുട്ടികളും വൃദ്ധരായ മാതാപിതാക്കളും സഹോദരങ്ങളും മക്കളും ഉൾപ്പെടെ 14 അംഗ കൂട്ടുകുടുംബം അഞ്ചു സെൻറിലെ പൊളിഞ്ഞ് നിലംപൊത്താറായ ഓടുവീട്ടിലാണ് താമസം. ചികിത്സക്ക് പണം സ്വരൂപിക്കാൻ കൂളിക്കാട്ടിൽ അബൂബക്കർ ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0180053000093211. സൗത്ത് ഇന്ത്യൻ ബാങ്ക് വൈലത്തൂർ. ഐ.എഫ്.എസ്.സി: SIBL0000180. ഫോൺ:9846392655.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.