കാട്ടുപന്നികളുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്ക്
text_fieldsചാലക്കുടി: മലയോര മേഖലയായ കോടശേരിയിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ ഗൃഹനാഥന് സാരമായി പരിക്കേറ്റു. വെട്ടിക്കുഴി ചൂളക്കടവ് തണലി സത്യനാണ് (56) പരിക്കേറ്റത്. രാത്രി നായ് നിർത്താതെ കുരക്കുന്നത് കേട്ട് ലൈറ്റിട്ട് പുറത്ത് ഇറങ്ങിയപ്പോഴാണ് സത്യനെ കാട്ടുപന്നികൾ ആക്രമിച്ചത്. മൂന്ന് പന്നികൾ കുതിച്ചെത്തിയെന്ന് പറയുന്നു. ആക്രമണത്തിൽ വലത് കൈ ഒടിഞ്ഞു. രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും കാൽമുട്ട് പൊട്ടുകയും ചെയ്തു. ശരീരമാകെ പരിക്കുണ്ട്. ഇദ്ദേഹത്തെ കറുകുറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും വനം വകുപ്പ് സത്യന് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.