Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാട്ടിലെ എണ്ണത്തിൽ ...

കാട്ടിലെ എണ്ണത്തിൽ ആനക്കാര്യം

text_fields
bookmark_border
കാട്ടിലെ എണ്ണത്തിൽ  ആനക്കാര്യം
cancel

തൃശൂർ: കേരളത്തിലെ കാടുകളിൽ ആനകളുടെ എണ്ണം കൂടുകയാണെന്ന അനൗദ്യോഗിക കണക്ക്​. കാട്ടാനകൾ നാട്ടിലിറങ്ങി അതിക്രമങ്ങൾ നടത്തുന്നതിനിടെ കഴിഞ്ഞ അഞ്ചു വർഷമായി കണക്കെടുപ്പ്​ എടുക്കാതെ വനം വകുപ്പ്​. 2017ൽ അവസാനം നടത്തിയ ദേശീയ കണക്കെടുപ്പ്​ പ്രകാരം 5706 കാട്ടാനകളാണുള്ളത്​. ഇതിൽതന്നെ പ്രായപൂർത്തിയായ കൊമ്പന്‍റെയും പിടിയാനയുടെയും അനുപാതം 1:1.51 ആണ്​. അതേസമയം, ഇതിൽനിന്ന്​ 113 ആനകളെ കാണാതായതായി 2021 ഫെബ്രുവരിയിലെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്​. ഈ കാലയളവിൽ എട്ട്​ ആനകളാണ്​ ട്രെയിൻ തട്ടി ചെരിഞ്ഞത്​. 489 നാട്ടാനകളാണ്​ കേരളത്തിലുള്ളത്​. കാട്ടാനകൾ 1972ലെ വന്യജീവി നിയമത്തിന്‍റെ ഒന്നാം പട്ടികയിൽ ഉൾപ്പെടുന്നതിനാൽ അവയുടെ പരിപാലനത്തിന്​ നിയമത്തിലെ വ്യവസ്ഥകൾക്ക്​ അനുസൃതമായ മാനദണ്ഡങ്ങളാണ്​ വനംവകുപ്പ്​ നടപ്പാക്കുന്നത്​.

കാടുകളിൽ ആനകളുടെ എണ്ണം കൂടുകയാണെന്ന അനൗദ്യോഗിക കണക്കിൽ ആശങ്കയിലാണ്​ മലയോര മേഖല. അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചു വയസ്സുകാരി മരിച്ചതോടെ ഭീതി പാരമ്യത്തിലാണ്​​. കേരളത്തിലെ വനങ്ങളോട് ചേർന്നുള്ള ജനവാസമേഖലകളിൽ കാട്ടാന ശല്യം ദിനംപ്രതി ഏറുകയാണ്​. കാട്ടിൽ ആനകളുടെ എണ്ണം കൂടിയെന്നത് ഒരു വസ്തുതയാണ്. സ്വാഭാവികമായും അവ നാട്ടിലേക്ക് വരും. കാടിറങ്ങുന്ന മറ്റ് വന്യമൃഗങ്ങളെ പോലെ കാട്ടാനകളെ പിടിച്ചുകൊണ്ടുവന്ന് സംരക്ഷിക്കാനുള്ള സംവിധാനമില്ല. അവയെ പ്രതിരോധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നാണ്​ വനയോരവാസികളുടെ ആവശ്യം.

ജൈവവേലികളും കിടങ്ങുകളുമെല്ലാം മറികടന്നാണ് ആനകൾ കൃഷിയിടങ്ങളിലേക്ക് വരുന്നത്. കാട്ടിൽ ഭക്ഷണത്തിന് ക്ഷാമം നേരിടുന്നതായും പറയുന്നു. കൈയേറ്റങ്ങളും ചാരായ വാറ്റും കാട്ടുതീയും വരൾച്ചയുമെല്ലാം കാരണം കാടുകളുടെ സ്വാഭാവികത നശിച്ചതിനാൽ നാട് തന്നെയാണ് ആനകൾക്ക് ഭേദമെന്ന അഭിപ്രായവും വിദഗ്ധർക്കുണ്ട്. പൊതുവെ ഒരു ദിവസം നൂറിലധികം കിലോമീറ്ററുകൾ ആനകൾ സഞ്ചരിക്കാറുണ്ട്. കാടിന്റെ വിസ്തൃതി കുറയുമ്പോൾ ആനത്താരകളും കുറയുകയാണ്. വനാതിർത്തികളിൽ കാട്ടാനകൾക്ക്​ നേരെ നടക്കുന്ന അക്രമണവും ചൂഷണവും നിയമലംഘനങ്ങളും കൂടുകയാണെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant
News Summary - Wild elephant census
Next Story