എച്ചിപ്പാറയിലും ചീനിക്കുന്നിലും കാട്ടാന ആക്രമണം
text_fieldsആമ്പല്ലൂർ: പാലപ്പിള്ളി മേഖലയിൽ കാട്ടാനയിറങ്ങി വീടിന് മുകളിലേക്കും വൈദ്യുതി ലൈനിലേക്കും തെങ്ങുകൾ കുത്തിമറിച്ചിട്ടു. നിരവധി കാർഷിക വിളകൾ നശിപ്പിച്ചു. എച്ചിപ്പാറ വരിക്കോട്ടിൽ മൊയ്തീന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. മൊയ്തീന്റെ പഴയ വീടിനും സമീപത്തെ പുതിയ വീടിനും നാശനഷ്ടമുണ്ടായി.
ശനിയാഴ്ച പുലർച്ചയാണ് സംഭവം. കുട്ടികൾ ഉൾപ്പെടെ 12 പേരാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. പറമ്പിലെ ആറ് തെങ്ങുകൾ കുത്തിമറിച്ചിട്ടു. തെങ്ങ് വീണ് വീടിന്റെയും ശുചിമുറിയുടെയും മേൽക്കൂര തകർന്നു. ചുമരും ജനലും കുത്തിനശിപ്പിച്ചു. മുറ്റത്ത് കാട്ടാനകൾ നിലയുറപ്പിച്ചതോടെ വീട്ടുകാർ ഭീതിയോടെയാണ് അകത്തിരുന്നത്. രണ്ട് മണിക്കൂറിനുശേഷമാണ് ആനകൾ മാറിപ്പോയത്.
മൂന്നാം തവണയാണ് മൊയ്തീന്റെ വീടിനുനേരെ ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിൽ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് വീട്ടുകാർ പറഞ്ഞു. സമീപ പ്രദേശമായ ചീനിക്കുന്നിലും കാട്ടാനയിറങ്ങി നാശം വിതച്ചു. ജുമാമസ്ജിദിന് സമീപം ആനകൾ കുത്തിമറിച്ചിട്ട തെങ്ങുകൾ വീണ് മൂന്ന് വൈദ്യുതി തൂണുകൾ തകർന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.