കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം
text_fieldsപീച്ചി: തെക്കുംപാടം, മഞ്ഞകുന്ന്, പീച്ചി മേഖലകളില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ച മൂന്നോടെയാണ് മൂന്ന് ആനകള്‍ ജനവാസമേഖലയില്‍ ഇറങ്ങിയത്. പാലോട്ടില്‍ കുന്നത്ത് രാജന്‍, ചെറുകുളത്ത് വീട്ടില്‍ മാണിക്യന്‍ എന്നിവരുടെ പറമ്പിലാണ് കൂടുതല്‍ കൃഷിനാശം. വാഴ, കവുങ്ങ്, തെങ്ങ് എന്നിവയാണ് കൂടുതലായും നശിപ്പിച്ചിരിക്കുന്നത്.
വാച്ചർമാരായ ജിബി, ആന്റോ എന്നിവര്‍ മൂന്ന് മണിക്കൂര്‍ പണിപ്പെട്ടാണ് ആനകളെ കാട്ടിലേക്ക് തിരിച്ചയച്ചത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ടി.കെ. ലോഹിതാക്ഷന്‍ സ്ഥലത്തെത്തി. കൃഷി നാശത്തിന്റെ നഷ്ടം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
പാണഞ്ചേരി മലയോരമേഖലയില്‍ നേരത്തേയും കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്ന് കര്‍ഷകര്‍ക്ക് പരാതിയുണ്ട്. കൃഷിസ്ഥലത്തിന് വേണ്ടത്ര സംരക്ഷണം ലഭിക്കുന്നില്ലെന്നും, വൈദ്യുതി വേലി ഉള്‍പ്പെടെ സംവിധാനങ്ങള്‍ തകരാറിലായത് പുനര്‍നിർമിക്കാന്‍ നടപടിയുണ്ടാകുന്നില്ലെന്നും കര്‍ഷകര്‍ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.