ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ വീണ്ടും കാടുകയറ്റി
text_fieldsആമ്പല്ലൂര്‍: പാലപ്പിള്ളിയിൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വീണ്ടും കാടുകയറ്റി. കൊച്ചിന് മലബാര്‍ തോട്ടത്തിലിറങ്ങിയ ആനകളെയാണ് വനപാലകരും വാച്ചര്‍മാരും പടക്കം പൊട്ടിച്ച് എസ്റ്റേറ്റിന് പിന്നിലെ കാട്ടിലേക്ക് ഓടിച്ചുവിട്ടത്. ഇതിനിടെ മൂന്നുതവണ കാട്ടാനകള്‍ ഫോറസ്റ്റ് ജീപ്പിന് നേരെ പാഞ്ഞടുത്തു.
രണ്ട് കൂട്ടങ്ങളിലായി 30ഓളം ആനകളാണ് ഉണ്ടായിരുന്നത്. വനാതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടം രാത്രി വീണ്ടുമെത്താനുള്ള സാധ്യതയുണ്ടെന്ന് വനപാലകര്‍ പറയുന്നു. ചൊവ്വാഴ്ചയും ഇവയെ കാടുകറ്റിയിരുന്നെങ്കിലും രാത്രി വീണ്ടും തോട്ടത്തില്‍ എത്തിയിരുന്നു. പാലപ്പിള്ളി സെന്ററിന് സമീപമുള്ള പിള്ളത്തോട്ടില്നിന്ന് വെള്ളം കുടിക്കാനാണ് ഇവ എത്തുന്നത്. ബുധനാഴ്ച രാവിലെ ഇവിടെ 15 ആനകള്‍ വെള്ളം കുടിക്കാന്‍ എത്തിയിരുന്നു. അതേസമയം, പരിസരത്തെ തോട്ടങ്ങളില്‍ ഇനിയും ആനകള്‍ ഉണ്ടെന്നാണ് തോട്ടം തൊഴിലാളികള്‍ പറയുന്നത്.
തൊഴിലാളികള്‍ താമസിക്കുന്ന പാഡികളുടെ തൊട്ടടുത്താണ് ബുധനാഴ്ച കാട്ടാനകള്‍ ഇറങ്ങിയത്. തോട്ടിലെ വെള്ളവും തോട്ടങ്ങളിലെ പുല്ലുമാണ് കാട്ടാനകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കാട്ടിലെ നീര്‍ച്ചാലുകള്‍ വറ്റിയതുമൂലമാണ് ആനകള്‍ കൂട്ടമായി ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണമെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.