പകുതി ശമ്പളം പിടിച്ചുവെച്ചു; മനുഷ്യാവകാശ കമീഷനിൽ പരാതി
text_fieldsതൃശൂര്‍: മാനദണ്ഡങ്ങൾ പാലിച്ച് അവധി എടുത്തിട്ടും കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ശമ്പളം തടഞ്ഞുെവച്ചതായി പരാതി. ഇതു സംബന്ധിച്ച് ജില്ല ട്രാൻസ്പോർട്ട് ഓഫിസർക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനാല്‍ കെ.എസ്.ആർ.ടി.സി എം.ഡിക്കും മനുഷ്യാവകാശ കമീഷനും പരാതി നല്കി. തൃശൂര്‍ കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ എം.എ. ശ്രീകാന്താണ് പരാതിയുമായി അധികൃതരെ സമീപിച്ചത്. മാസത്തിെൻറ ആദ്യ 15 ദിവസത്തെ ഹാജരിെൻറ അടിസ്ഥാനത്തിലാണ് മാസ ശമ്പളം തയാറാക്കുന്നത്. 25,228 രൂപയാണ് ശമ്പളം.
ഇതില്‍ ശ്രീകാന്തിെൻറ ഏപ്രിൽ മാസത്തെ പകുതി വേതനമായ 11431 രൂപയാണ് നല്‍കിയത്. ബാക്കി 13797 രൂപയാണ് പിടിച്ചു വച്ചിരിക്കുന്നത്. അവധി അപേക്ഷയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടും ഇത് നൽകാൻ തയാറായിട്ടില്ല. കോവിഡ് കാലത്ത് ഇത്തരത്തില്‍ ജീവനക്കാരോട് ക്രൂരമായ നിലയിലാണ് മേലുദ്യോഗസ്ഥര്‍ പെരുമാറുന്നതെന്ന് വ്യാപക പരാതിയുണ്ട്. അറിയിപ്പൊന്നും നല്‍കാതെയും കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് ശമ്പളം തടഞ്ഞു വച്ചിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. അധികാര ദുര്വിനിയോഗത്തിെൻറയും സര്‍വിസ് ചട്ടലംഘനങ്ങളുടെയും ഗൂഢാലോചനയുടെയും ഭാഗമായാണ് ഇത്തരത്തില്‍ ശമ്പളം തടഞ്ഞു െവച്ചിരിക്കുന്നതെന്നാണ് പരാതിക്കാരെൻറ ആരോപണം.
ഡ്രൈവറുടെ ശമ്പളം തടഞ്ഞുവച്ചതിനെതിരെ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡ്രൈവേഴ്സ് യൂനിയന്‍ ഭാരവാഹികളും എം.ഡിക്ക് പരാതി നല്‍കിയിട്ടുണ്ട്. അവധി അനുവദിക്കപ്പെട്ട ജീവനക്കാരില്‍ നിന്നും ശമ്പളം തടഞ്ഞുവെക്കുകയാണെന്ന് യൂനിയന്‍ ആരോപിച്ചു. ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് പോകാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ മെഡിക്കല്‍ അവധി അപേക്ഷ നല്‍കുന്നത് വ്യാപകമാണെന്ന ഡി.ടി.ഒയുടെ വിശദീകരണം അടിസ്ഥാന രഹിതമാണ്. ദീര്‍ഘദൂര സര്‍വിസുകള്‍ ഇപ്പോള്‍ നാമമാത്രമായാണ് നടത്തുന്നത്. എന്നിട്ടും ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തി ജീവനക്കാരെ മോശക്കാരാക്കുന്നതിലും യൂനിയന്‍ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.