‘സ്ത്രീ തുല്യത ആരംഭിക്കേണ്ടത് കുടുംബ അകത്തളങ്ങളിൽ നിന്ന്’ : ഡോ. പി.എസ്. ജയ
text_fieldsഏങ്ങണ്ടിയൂർ: സ്വന്തം മുഖം ഉയർത്തി നടക്കാൻ പോലും പെൺകുട്ടികൾ വിമുഖത കാണിക്കുകയാണിപ്പോഴുമെന്നും സ്ത്രീ തുല്യത ആരംഭിക്കേണ്ടത് കുടുംബ അകത്തളങ്ങളിൽ നിന്നാണെന്നും എഴുത്തുകാരിയും നാട്ടിക ശ്രീനാരായണ കോളജ് പ്രിൻസിപ്പലുമായ ഡോ. പി.എസ്. ജയ.
ചേറ്റുവയിൽ എസൻസ് ഓണോത്സവത്തോടനുബന്ധിച്ച് നടന്ന വനിത സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്ന അവർ. സീമ ഗണേശ് അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം വി.ഡി. പ്രേം പ്രസാദ്, സാമൂഹിക പ്രവർത്തക എം.ജി. ജയശ്രീ, വനിത വിഭാഗം കൺവീനർ സുചിത്ര സന്തോഷ്, ജോത്സന മുരളി, സ്മിത സുധീർ എന്നിവർ സംസാരിച്ചു. മികച്ച വനിത സംരംഭക സുമില ജയരാജ്, എഴുത്തുകാരി നിജി പ്രജീഷ്, നാടൻപാട്ട് കലാകാരികളായ മിനി എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.