കുടുംബശ്രീ അംബാസഡറെന്ന വ്യാജേന ഏജൻസികളെ കബളിപ്പിച്ചു; യുവതി അറസ്റ്റിൽ
text_fieldsമുളങ്കുന്നത്തുകാവ്: കുടുംബശ്രീയുടെ അംബാസഡറാണെന്ന് പറഞ്ഞ് വിവിധ ഏജൻസികളിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ച യുവതി അറസ്റ്റിൽ.
പെരിങ്ങണ്ടൂരിലെ കുഞ്ഞൂസ് അസോസിയേറ്റ്സ് പ്രൊപ്രൈറ്റർ ചൈതന്യ അജീഷിനെയാണ് മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ പി.പി. ജോയിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കുടുംബശ്രീ അംബാസഡറാണെന്ന് വിശ്വസിപ്പിച്ച് തനിമ ബ്രാൻഡ് കമ്പനിയുടെ 5,36,250 രൂപ വില വരുന്ന 2,750 ലിറ്റർ വെളിച്ചണ്ണ ഇവരുടെ വീട്ടിൽ വാങ്ങി ജില്ല സഹകരണ ബാങ്കിെൻറ പണമില്ലാത്ത അക്കൗണ്ടിലെ ചെക്ക് നൽകി െപരിങ്ങണ്ടൂരിലെ ബാരൽസ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തെയാണ് കബളിപ്പിച്ചത്.
പാലക്കാട്ടുള്ള സംഗീത് എന്നയാളിൽനിന്ന് 1,51,987 രൂപയുടെ സാധനങ്ങൾ വാങ്ങി കബളിപ്പിച്ചതിന് ഈ വർഷം ഫെബ്രുവരിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായും മറ്റ് നിരവധി പരാതി ലഭിച്ചതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.