യുവാക്കൾക്കും മാതാവിനും ആക്രമണത്തിൽ പരിക്ക്
text_fieldsചാവക്കാട്: തിരുവത്രയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കൾക്കും ആക്രമണം തടയാനെത്തിയ മാതാവിനും പരിക്ക്.
തിരുവത്ര അതിർത്തി വെങ്കലത്ത് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന എടക്കഴിയൂർ സ്വദേശിയും അംഗൻവാടി അധ്യാപികയുമായ പരേതനായ കണ്ടരോടിൽ വീട്ടിൽ ഗോപാലന്റെ ഭാര്യ പാർവതി (53), മക്കളായ അതുൽ കൃഷ്ണ (19), അജിൽകൃഷ്ണ (16) എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിൽ വീട്ടിലേക്ക് വന്നിരുന്ന യുവാക്കളെ റോഡിൽ തടഞ്ഞുനിർത്തിയാണ് നാലംഗസംഘം ആക്രമിച്ചത്. ഇവരുടെ വസ്ത്രങ്ങൾ കീറുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു.
മക്കളെ ആക്രമിക്കുന്നത് തടയാൻ എത്തിയതായിരുന്നു പാർവതി. പാർവതി പുന്നയൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് ആർ.ആർ.ടി പ്രവർത്തകയും ജാഗ്രത സമിതി അംഗം കൂടിയാണ്. ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.