ഉത്സവപ്പറമ്പിൽ സംഘർഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ
text_fieldsവടക്കാഞ്ചേരി: ഉത്സവപറമ്പിൽ സംഘർഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. ചിറ്റണ്ട മേനങ്കത്ത് സുമേഷിനെയാണ് (35) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കൊടുമ്പ് അയ്യപ്പൻകാവിലെ ഉത്സവത്തിനിടെ ഉത്സവപറമ്പിൽ വെച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും ചിറ്റണ്ട സ്വദേശിയുമായ സുരേഷ് കുമാറിനെ (കണ്ണൻ - 48) ഇരുമ്പ് കമ്പി കൊണ്ട് കുത്തിയും മൂക്കിൽ ഇടിച്ചും ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
സുമേഷിനെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്. പ്രതിക്കെതിരെ മുമ്പും അടിപിടി കേസുകൾ ഉള്ളതാണെന്നും ഒരു അടിപിടി കേസിൽ ഉൾപ്പെട്ട് ജയിലിൽനിന്ന് ജാമ്യത്തിൽ ഇറങ്ങിയിട്ട് അധിക ദിവസമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പൊലീസ് ഇൻസ്പെക്ടർ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ കെ.ആർ. വിനു, എ.എസ്.ഐമാരായ ഭുവനേശൻ, പി.എ. അബ്ദുസലീം, വില്യംസ് എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.