പൊലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് അതിഥി തൊഴിലാളികളില്‍നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍
text_fieldsകൊടകര: പൊലീസ്, നര്‍കോട്ടിക്സ് ഉദ്യോഗസ്ഥന് ചമഞ്ഞ് അതിഥി തൊഴിലാളികളില്‍നിന്ന് പണം തട്ടിയ യുവാവിനെ കൊടകര പൊലീസ് അറസ്റ്റു ചെയ്തു. ഗുരുവായൂര്‍ പാലയൂര്‍ കറുപ്പം വീട്ടില്‍ ഫവാദ് (38) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ലഹരി വസ്തുക്കളുണ്ടോ എന്ന് പരിശോധിക്കാനെന്ന വ്യാജേന മറ്റത്തൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലെത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും തൊഴിലാളികളെ മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും കൈക്കലാക്കുകയും ചെയ്തു. നിരീക്ഷണ കാമറയില്‍നിന്ന് ചിത്രം ശേഖരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെ കൊടകര സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്ത് ചാലക്കുടി പനമ്പിള്ളി കോളജിനടുത്ത് പ്രതിയെ കണ്ട് തിരിച്ചറിയുകയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.
പൊലീസിന്റെ കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതും കുത്തി പരിക്കേല്പ്പിച്ചതുമടക്കം ജില്ലക്കകത്തും പുറത്തുമായി ഇയാള്‍ക്കെതിരെ 40ഓളം കേസുള്ളതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.