കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsമാണിക്യം
വാടാനപ്പള്ളി: വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഇടുക്കി അടിമാലി സ്വദേശിയായ മാണിക്യമാണ് (29) അറസ്റ്റിലായത്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിങ് നടത്തി വരവെ കഴിഞ്ഞ ദിവസം രാത്രി ചേറ്റുവ ഓഡിറ്റോറിയത്തിന് സമീപം വെച്ചാണ് റോഡരികിൽ നിന്നിരുന്ന മാണിക്യനെ കണ്ടത്.
പൊലീസിനെ കണ്ടതോടെ പരുങ്ങുകയും തുടർന്ന് ഓടാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെ പൊലീസ് മാണിക്യത്തിനെ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് മടിക്കുത്തിൽ പ്ലാസ്റ്റിക് കവറിൽ വിൽപനക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്ന കഞ്ചാവ് കണ്ടെടുത്തത്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്രീലക്ഷ്മി, റഫീഖ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിനേഷ് എന്നിവർ ചേർന്നാണ് മാണിക്യത്തിനെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.