എസ്.ഐക്കും വനിത പൊലീസിനും നേരെ യുവാവിന്റെ ആക്രമണം
text_fieldsതൃശൂർ: നഗരത്തിൽ പൊലീസുകാർക്ക് നേരെ യുവാവിന്റെ ആക്രമണം. എസ്.ഐക്കും രണ്ട് വനിത പൊലീസുകാർക്കും പരിക്ക്. നെടുപുഴ എസ്.ഐ സന്തോഷ്, പിങ്ക് പൊലീസിലെ സിവിൽ പൊലീസ് ഓഫിസർ സ്മിത, കണ്ടാണശേരി സ്വദേശിനിയും സിവിൽ പൊലീസ് ഓഫിസറുമായ ജാൻസി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രതിയെ കസ്റ്റഡിയിലെടുത്തു.
വൈകീട്ട് നാലോടെ കുറുപ്പംറോഡിനോട് ചേർന്നായിരുന്നു സംഭവം. മലപ്പുറത്തുനിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന ഗവർണറുടെ സുരക്ഷ ഡ്യൂട്ടിയിലായിരുന്നു പൊലീസുകാർ. ജാൻസിയുടെ പിൻവശത്തു കൂടി വന്ന് പുറത്ത് അടിക്കുകയായിരുന്നു.
ആക്രമിച്ച് കടന്ന ഇയാളെക്കുറിച്ച് വയർലെസിൽ പങ്കുവെച്ചതോടെ ഇയാളെ പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു ആദ്യം സ്മിതക്കും പിന്നാലെയെത്തിയ എസ്.ഐ സന്തോഷിനും നേരെ ആക്രമണമുണ്ടായത്. ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്തെത്തി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നു. ചോദ്യങ്ങളോട് പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പറയുന്നു. പൊലീസുകാരുടെ കൈക്കുൾപ്പെടെ പരിക്കുകളുണ്ട്. മൂന്ന് പേരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.