സീറോ വേസ്റ്റ് പദ്ധതി; 27 ഡിവിഷനുകളില്‍ അജൈവ മാലിന്യ നിര്‍മാര്‍ജനം പൂർണം
text_fieldsതൃശൂർ: കോര്പറേഷന് സീറോ വേസ്റ്റ് പദ്ധതി ലക്ഷ്യത്തിലേക്ക്. 27 ഡിവിഷനുകളില്‍ അജൈവ മാലിന്യം ഹരിത കര്‍മസേന വഴി ശേഖരിച്ച് തരംതിരിച്ച് വിവിധ കേന്ദ്രങ്ങളിലേക്ക് സംസ്കരിക്കുന്നതിനായുള്ള നടപടികള്‍ 100 ശതമാനം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം ശനിയാഴ്ച കലക്ടർ വി.ആർ. കൃഷ്ണതേജ നടത്തും.
ഇതോടൊപ്പം മാലിന്യം വലിച്ചെറിയല്‍ ഒഴിവാക്കുന്നതിനായി പൊതുജനങ്ങളുടെ പങ്കാളിത്ത പദ്ധതിക്കും കോർപറേഷൻ തുടക്കമിട്ടു. മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ എടുത്ത് കോര്‍പറേഷന്റെ വാട്ട്സ് ആപ്പ് നമ്പരിലേക്ക് അയച്ചു കൊടുത്താല്‍ പാരിതോഷികമായി ഈടാക്കുന്ന പിഴയുടെ 25 ശതമാനം അയച്ചു കൊടുക്കുന്ന ആളുകള്‍ക്ക് നല്‍കും.
27 ഡിവിഷനുകളുടെ പ്രഖ്യാപനവും ഫോട്ടോ അയച്ചു കൊടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ശനിയാഴ്ച നടക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. തൃശൂർ ജില്ലയിൽ ജില്ലയില്‍ അജൈവ മാലിന്യ ശേഖരണത്തില്‍ മുന്നേറ്റമെന്നാണ് ക്ലീൻ കേരള കമ്പനിയുടെ കണ്ടെത്തൽ. ഈ വർഷം ഏപ്രിൽ മുതൽ നവംബർ വരെയായി 3048 ടണ്‍ അജൈവ മാലിന്യം ജില്ലയിൽ നിന്ന് നീക്കം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.