Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 12:01 AM GMT Updated On
date_range 17 May 2022 12:01 AM GMTഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തുകയും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. കിള്ളിപ്പാലം കുട്ടനാടൻ ഹോട്ടലിൽനിന്ന് പാക് ചെയ്ത് ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മുക്കാൽ കിലോ താറാവ് ഇറച്ചി, രണ്ട് കിലോ നാടൻ കോഴിക്കറി, അരക്കിലോ ചിക്കൻ ഫ്രൈ, മീൻകറി, പഴകിയ ബിരിയാണി റൈസ്, ബെയ്സിൻ, ചിക്കൻ സ്റ്റ്യൂ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. പാളയം ചൂണ്ട റെസ്റ്റാറന്‍റിൽനിന്ന് മീൻകറി, സാലഡ് എന്നിവ പിടിച്ചെടുത്തു. അടുക്കള വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിനാൽ അടിയന്തരമായി പരിഹരിക്കുന്നതിന് നോട്ടീസ് നൽകി. മുറിഞ്ഞപാലം പാരഡൈസ് ഹോട്ടലിൽനിന്ന് ബിരിയാണി റൈസ്, ചപ്പാത്തിമാവ്, നിരോധിത പ്ലാസ്റ്റിക് എന്നിവയും മെഡിക്കൽ കോളജ് രുചി ഹോട്ടലിൽനിന്ന് പഴകിയ ചോറ്, മുറിഞ്ഞപാലം കൊച്ചിൻ റെസ്റ്റാറന്‍റിൽനിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും ഡിസ്പോസിബിൾ കപ്പുകളും പിടിച്ചെടുത്തു. വരുംദിവസങ്ങളിലും ഹോട്ടലുകളിലും റെസ്റ്റാറൻറുകളിലും നഗരസഭ ഹെൽത്ത് സ്ക്വാഡിന്‍റെ പരിശോധന ഉണ്ടായിരിക്കുമെന്നും അപാകതകൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story