Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:05 AM GMT Updated On
date_range 23 May 2022 12:05 AM GMTകൂവക്കുടിപ്പാലത്തിന്റെ സംരക്ഷണവേലി അറുത്തുമാറ്റി
text_fieldsbookmark_border
നെടുമങ്ങാട്: മാലിന്യം തള്ളല്‍, അപകടം എന്നിവ തടയുന്നതിനായി കൂവക്കുടി പാലത്തില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പുകമ്പിവേലി അറുത്തുമാറ്റി. 200 മീറ്റര്‍ നീളത്തിലാണ് പാലത്തിന്റെ ഇരുവശങ്ങളിലായി വേലി സ്ഥാപിച്ചിരുന്നത്. രണ്ടുവശങ്ങളിലും ഇനിശേഷിക്കുന്നത് നാമമാത്രമായ ഇരുമ്പുവലയാണ്. 2017ല്‍ പാലം പണി പൂര്‍ത്തിയാക്കുമ്പോഴാണ് സംരക്ഷണവേലി സ്ഥാപിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കരമനയാറ്റിലേക്ക് മാലിന്യം തള്ളുന്നതിന് പാലത്തിന്റെ ഒരുഭാഗത്തുനിന്ന് ചെറിയ തോതില്‍ കമ്പിവേലി സാമൂഹികവിരുദ്ധര്‍ മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഗ്രാമപഞ്ചായത്തോ പൊതുമരാമത്തോ വേണ്ടത്ര താല്‍പര്യം കാണിച്ചില്ല. പിന്നീടിങ്ങോട്ട് പലകാലങ്ങളിലായി ഇരുമ്പുവല അറുത്തുമാറ്റി. കഴിഞ്ഞദിവസം പാലത്തിന്റെ ഇടതുഭാഗത്തെ മുക്കാല്‍ഭാഗം കമ്പിവേലിയും കൂടി സാമൂഹികവിരുദ്ധര്‍ അറുത്തുമാറ്റി. ആക്രിക്കച്ചവടം നടത്തുന്ന ചില സംഘങ്ങളാണ് ഇതിനുപിന്നിലെന്നും സമീപവാസികള്‍ പറയുന്നു. പാലത്തില്‍ സ്ഥാപിച്ചിരുന്ന പത്തിലധികം തെരുവുവിളക്കുകള്‍ നശിപ്പിച്ചതിനാല്‍ രാത്രി ഇവിടെ എന്തുനടന്നാലും നാട്ടുകാരോ യാത്രക്കാരോ അറിയാറില്ല. നേരേത്തയുണ്ടായിരുന്ന പഴയപാലത്തില്‍ നിന്നും നിരവധിപേര്‍ കരമനയാറ്റില്‍ ചാടി ആത്മഹത്യചെയ്തിരുന്നു. ഇതിന് പരിഹാരമായിട്ടാണ് കൂവക്കുടിപ്പാലത്തിന്റെ നിര്‍മാണസമയത്തുതന്നെ സംരക്ഷണവേലിയും സ്ഥാപിച്ചത്. പാലത്തിലെ തെരുവുവിളക്കുകള്‍ പുനഃസ്ഥാപിക്കുന്നതിനോ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നതിനോ പൊതുമരാമത്തുവകുപ്പ് മുന്നോട്ടുവരണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. വല അറുത്തുമാറ്റിയ സ്ഥലത്തു കൂടി ലോഡ് കണക്കിന് ഹോട്ടല്‍മാലിന്യമാണ് ഓരോ ആഴ്ചയിലും തള്ളുന്നത്. ഇത് കരമനയാറിലൂടെ ഒഴുകി അരുവിക്കര ഡാമിലാണ് എത്തിച്ചേരുന്നത്. caption 22ndd 7 Koovakkudi palam കൂവക്കുടിപ്പാലത്തിന്റെ സംരക്ഷണവേലി അറുത്തുമാറ്റിയനിലയില്‍ ഫോട്ടോ :കൂവക്കുടിപ്പാലത്തിന്റെ സംരക്ഷണവേലി അറുത്തുമാറ്റിയനിലയില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story