Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:08 AM GMT Updated On
date_range 23 May 2022 12:08 AM GMTകേരള ചേരമർ സംഘം സംസ്ഥാന സമ്മേളനം
text_fieldsbookmark_border
തിരുവനന്തപുരം: സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എബി ആർ. നീലംപേരൂർ ഉദ്ഘാടനം ചെയ്തു. സുനിൽ വി. കൃഷ്ണ, ബിന്ദു പി.കെ, പി.എം. സുരേഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.കെ. ബിജു, മുൻ സംസ്ഥാന പ്രസിഡന്റ് എസ്. മണി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഐ.ആർ. സദാനന്ദൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നുവന്ന പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ഉച്ചക്കുശേഷം നടന്ന സിമ്പോസിയത്തിൽ, ഡോ. വിനിൽ പോൾ സംവരണവും പട്ടികജാതി പട്ടിക വർഗ, പരിവർത്തിത വിഭാഗങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഒ.കെ. ബാബു, ശശിധരൻ മണക്കാട്, കെ.വി. പൊന്നൻ, പി.ഡി. രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സത്യരാജ് നന്ദി പറഞ്ഞു. സെക്യൂരിറ്റി തൊഴിലാളികൾക്ക് മിനിമം വേതന നിയമം കൊണ്ടുവരണം -എ.ഐ.ടി.യു.സി തിരുവനന്തപുരം: സെക്യൂരിറ്റി തൊഴിലാളികൾക്ക് മിനിമം വേതന നിയമം കൊണ്ടുവരണമെന്ന് എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍റെ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി. ഹനീഫ ഉദ്ഘാടനം ചെയ്തു. പട്ടം ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എസ്.പി. വേണു, ഡി. അരവിന്ദാക്ഷൻ, പേട്ട രവീന്ദ്രൻ, വി. ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറായി പട്ടം ശശിധരൻ, വർക്കിങ് പ്രസിഡന്‍റായി അരവിന്ദാക്ഷനെയും സെക്രട്ടറിയായി എസ്.പി വേണുവിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഗോപിനാഥൻ നായർ (ഓർഗ. സെക്ര), പേട്ട രവീന്ദ്രൻ (വൈ പ്രസി.), രാധാകൃഷ്ണൻ നായർ, കാട്ടായിക്കോണം ജ്യോതിഷ്കുമാർ, രാജേന്ദ്രൻ നായർ (ജോ.സെക്ര.), കെ വേണു (ട്രഷ.). ഫ്ലോറിങ് തൊഴിലാളികളെ വിദഗ്ധ വിഭാഗമായി അംഗീകരിക്കണമെന്ന് തിരുവനന്തപുരം: നിർമാണമേഖലയിലെ ഫ്ലോറിങ് തൊഴിലാളികളെ വിദഗ്ധ തൊഴിലാളികളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള മാർബിൾ ആൻഡ് ടൈൽ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തൊഴിൽ നിയമങ്ങൾ ലംഘിച്ച് അന്തർസംസ്ഥാന തൊഴിലാളികളെ ഈ മേഖലയിൽ പണിയെടുപ്പിക്കുന്നത് അവസാനിപ്പിക്കണം. ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഷാജി വടകര അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് മുൻ അംഗം സി.പി. ജോൺ, തമ്പി കണ്ണാടൻ, കെ.എസ്. സുനിൽ കുമാർ, കൗൺസിലർ വി.വി. രാജേഷ്, പി.വി. പങ്കജാക്ഷൻ, മനോജ് പള്ളിക്കൽ, എം.എൻ. സുരേഷ്, ചന്ദ്രൻ പയ്യന്നൂർ, അനിൽ മലയിൻകീഴ്, ഹംസ മണ്ണാർക്കാട്, മുനവ്വർ സാദത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story