Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 12:06 AM GMT Updated On
date_range 25 May 2022 12:06 AM GMTനടരാജ സംഗീതസഭ വാര്‍ഷികവും പുരസ്‌കാര സമര്‍പ്പണവും
text_fieldsbookmark_border
വര്‍ക്കല: ശ്രീ ഗുരുനാരായണഗിരിയില്‍ നടന്നു. മൃദംഗകലാകാരനുള്ള പുരസ്‌കാരം പ്രഫ. കടനാട് ഗോപിക്കും വോക്കല്‍ കലാകാരനുള്ള പുരസ്‌കാരം പ്രഫ. വര്‍ക്കല സി.എസ്. ജയറാമിനും വര്‍ക്കല നാരായണ ഗുരുകുലം അധ്യക്ഷന്‍ മുനി നാരായണ പ്രസാദ് നല്‍കി. സാംസ്‌കാരിക സമ്മേളനം കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.പി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സഭ പ്രസിഡന്റ് ഡോ.എസ്. ജയപ്രകാശ് അധ്യക്ഷതവഹിച്ചു. വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം. ലാജിയെ ആദരിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് വായ്പാട്ടില്‍ എം.ഫില്‍ നേടിയ അമൃതലക്ഷ്മി, നൃത്തത്തില്‍ മികച്ച വിജയം നേടിയ ഇന്ദുലേഖ, പി. അനീഷ് എന്നിവരെ ആദരിച്ചു. കെ. ബാജി, എസ്. സലിംകുമാര്‍, സുനില്‍ വാസവന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നൃത്തനൃത്യങ്ങളും നടന്നു. tw 24 VKL 2 sree nadaraja sabha puraskaram വര്‍ക്കല ശ്രീനടരാജ സംഗീതസഭയുടെ പുരസ്‌കാര സമര്‍പ്പണം മുനി നാരായണ പ്രസാദ് നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story