Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപീഡനപരാതി ഉന്നയിച്ച...

പീഡനപരാതി ഉന്നയിച്ച വനിതാ പൈലറ്റ്​ ട്രെയിനി​ക്കെതിരെ ജാതി അധിക്ഷേപ പരാതി

text_fields
bookmark_border
തിരുവനന്തപുരം: രാജീവ്​ ഗാന്ധി ഏവിയേഷൻ അക്കാദമി പരിശീലകനെതിരെ പീഡന പരാതി ഉന്നയിച്ച വനിതാ പൈലറ്റ്​ ട്രെയിനി​ക്കെതിരെ ജാതി അധിക്ഷേപം ഉന്നയിച്ച്​ പൊലീസിൽ പരാതി. മറ്റൊരു വനിതാ ട്രെയിനിയാണ്​ വലിയതുറ പൊലീസിൽ പരാതി നൽകിയത്​. ശംഖുമുഖം അസി.കമീഷണർ ഡി.കെ. പൃഥ്വിരാജ്​ ഇക്കാര്യങ്ങൾ അന്വേഷിക്കും. തന്‍റെ പരാതിയിൽ നടപടി ഉണ്ടാകുന്നില്ലെന്നും സ്ഥാപനം പരിശീലകനെ സംരക്ഷിക്കുകയാണെന്നും പെൺകുട്ടി കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. സഹപാഠിയായ മറ്റൊരു പെൺകുട്ടിക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. പീഡന പരാതിയിൽ അറസ്റ്റ് വൈകുമെന്നാണു സൂചന​. മുൻകൂർ ജാമ്യത്തിനു ഹൈകോടതിയെ സമീപിച്ച പരിശീലകനെ മേയ് 31 വരെ അറസ്റ്റ് ചെയ്യരുതെന്ന്​ കോടതി ഉത്തരവുണ്ട്. കോടതി ഇനി കേസ് പരിഗണിക്കുമ്പോൾ നൽകുന്ന നിർദേശമനുസരിച്ചേ പൊലീസിനു തുടർനടപടി സ്വീകരിക്കാനാകൂ. പരിശീലന ഭാഗമായി വിമാനം പറത്തുമ്പോൾ ഉൾപ്പെടെ ലൈംഗിക അതിക്രമം നടത്തിയെന്നാണ്​ കണ്ണൂർ സ്വദേശിയായ യുവതി വലിയതുറ പൊലീസിൽ മാർച്ചിൽ നൽകിയ പരാതിയിൽ പറയുന്നത്​. ജനുവരിയിലാണ്​ സംഭവം. ആദ്യം പരാതിപ്പെട്ടത്​ സ്ഥാപനത്തിലാണ്. അവിടെ ആഭ്യന്തര അന്വേഷണം നടക്കുന്നതിനിടെയാണ്​ പൊലീസിലും പരാതിപ്പെട്ടത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ്​ പരിശീലകൻ മുൻകൂർ ജാമ്യം തേടി കോടതിയിലെത്തിയത്. 31 വരെ കോടതി അറസ്റ്റ് വിലക്കിയതോടെ ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ പോലും പൊലീസിനു കഴിഞ്ഞിട്ടില്ല. പരാതി നൽകിയ ശേഷം തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്നും തുടർപഠനംതന്നെ സാധ്യമാകാത്ത സാഹചര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ്​ പരാതിക്കാരി നാടുവിട്ടത്​. കന്യാകുമാരിയിൽനിന്നു പിറ്റേദിവസം പെൺകുട്ടിയെ പൊലീസ്​ കണ്ടെത്തി. തിരുവനന്തപുരത്ത്​ തിരി​​ച്ചെത്തിയ പെൺകുട്ടി സ്ഥാപന മാനേജ്​മെന്‍റിനും ചില സഹപാഠികൾക്കുമെതിരെ ഗുരുതര ആരോപണമാണ്​ ഉന്നയിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story