Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.ഐ വെള്ളറട മണ്ഡലം...

സി.പി.ഐ വെള്ളറട മണ്ഡലം സമ്മേളനം

text_fields
bookmark_border
സി.പി.ഐ വെള്ളറട മണ്ഡലം സമ്മേളനം
cancel
വെള്ളറട: സി.പി.ഐ വെള്ളറട മണ്ഡലം സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. രാജ്യം വർഗീയശക്തികളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ജെ. വേണുഗോപാലന്‍ നായര്‍, പൂവച്ചല്‍ ഷാഹുല്‍, പി.എസ്. ഷൗക്കത്ത്, പി.കെ. രാജു, കള്ളിക്കാട് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഗോപന്‍ കള്ളിക്കാട് പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. വാഴിച്ചല്‍ ഗോപന്‍, എം. അപ്പുക്കുട്ടന്‍, ശശികല എന്നിവര്‍ സംബന്ധിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ വി. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജെ. ബാലരാജ് പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തില്‍ മുതിര്‍ന്ന പാര്‍ട്ടി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ആലച്ചക്കോണം പ്രഭാകരന്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഞായറാഴ്ച രാവിലെ 10ന് മന്ത്രി ജി.ആര്‍. അനില്‍ സംസാരിക്കും. ചിത്രം. സി.പി.ഐ വെള്ളറട മണ്ഡലം സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story