Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 12:11 AMUpdated On
date_range 29 May 2022 12:11 AMഗാനമേളക്കിടെ ഗായകൻ ഇടവ ബഷീർ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
ആലപ്പുഴ: . 78 വയസ്സായിരുന്നു. ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കിടെ ശനിയാഴ്ച രാത്രിയാണ് സ്റ്റേജിൽ കുഴഞ്ഞുവീണത്. പാതിരപ്പള്ളി കാംലോട്ട് കൺവെൻഷൻ സെന്‍ററിലായിരുന്നു പരിപാടി. ആഘോഷവേദിയില്‍നിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് ബഷീറിനെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോടമ്പള്ളി ഗോപാലപിള്ള എന്ന സംഗീതജ്ഞന്‍റെ അടുത്തുനിന്നാണ് ബഷീര്‍ ശാസ്ത്രീയ സംഗീതത്തിന്‍റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. രത്‌നാകരന്‍ ഭാഗവതര്‍, വെച്ചൂര്‍ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരില്‍നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂസിക് കോളജില്‍നിന്ന് ഗാനഭൂഷണം പൂര്‍ത്തിയാക്കിയശേഷം വര്‍ക്കലയില്‍ സംഗീതാലയ എന്ന ഗാനമേള ട്രൂപ് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു. മദ്രാസില്‍ എ.വി.എം സ്റ്റുഡിയോയില്‍ വെച്ച് എസ്.ജാനകിക്കൊപ്പം പാടിയ 'വീണവായിക്കുമെന്‍ വിരല്‍ത്തുമ്പിലെ...' എന്ന് തുടങ്ങുന്ന ഗാനമാണ് ബഷീറിന്‍റെ ആദ്യ ചലച്ചിത്രഗാനം. പിന്നീട് 'മുക്കുവനെ സ്‌നേഹിച്ച ഭൂതം' എന്ന സിനിമക്കുവേണ്ടി കെ.ജെ. ജോയിയുടെ സംഗീത സംവിധാനത്തില്‍ വാണിജയറാമുമൊത്ത് പാടിയ 'ആഴിത്തിരമാലകള്‍ അഴകിന്‍റെ മാലകള്‍...' എന്ന ഗാനം ഹിറ്റായി. ഓള്‍ കേരള മ്യുസിഷന്‍സ് ആന്‍ഡ് ടെക്‌നീഷന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ പ്രസിഡന്‍റായിരുന്നു. ഗാനമേള മേഖലയിൽ നവീന സംഗീതോപകരണങ്ങൾ പരിചയപ്പെടുത്തുന്നതിൽ ശ്രദ്ധേയ പങ്കാണ് ഇടവ ബഷീർ വഹിച്ചത്. ലൈലയും റഷീദയുമാണ് ബഷീറിന്‍റെ ഭാര്യമാര്‍. മക്കള്‍: ബീമ, ഉല്ലാസ്, ഉഷസ്സ്, സ്വീറ്റ, ഉന്മേഷ്. photo apg edava basheer 100 കാപ്ഷൻ: ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്‍റെ സുവർണജൂബിലി ആഘോഷ വേദിയിൽ ഇടവ ബഷീർ പാടുന്നു. ഈ പാട്ടിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story