Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 12:13 AMUpdated On
date_range 31 May 2022 12:13 AMപാൽ വണ്ടി ബൈക്കിലിടിച്ച് യുവാവ് മരിച്ചു.
text_fieldsbookmark_border
പോത്തൻകോട്: അമിത വേഗത്തിലെത്തിയ പാൽ കയറ്റിയ മിനി വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കാട്ടായിക്കോണം ചന്തവിള ഷമീം മൻസിലിൽ നൂജും - ജസീല ദമ്പതികളുടെ മകൻ ഹാഷിം ആണ് (23) മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ന് പോത്തൻകോട് ഭാഗത്തുനിന്ന് ചന്തവിളയിലേക്ക് വരുമ്പോൾ എതിരേ അമിത വേഗത്തിലെത്തിയ വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹാഷിം തിങ്കളാഴ്ച രാവിലെ 11ഓടെ മരിച്ചു. സഹോദരങ്ങൾ: ആഷിക്, ഹൈദം. സി.ബി.എസ്.ഇ യിലെ താൽക്കാലിക ജിവനക്കാരനാണ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ ചന്തവിള ആമ്പല്ലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story