Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 12:01 AM GMT Updated On
date_range 4 Jun 2022 12:01 AM GMTകാട്ടാനയിറങ്ങി മരുതാമലയിൽ കൃഷി നശിപ്പിച്ചു
text_fieldsbookmark_border
വിതുര: മലയോരമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. മരുതാമല, പേരയം ഭാഗങ്ങളിലാണ് കഴിഞ്ഞദിവസം ആനശല്യമുണ്ടായത്. പേരയത്തെ കർഷകൻ രാജുവിന്റെ കൃഷിയിടങ്ങളിലെ വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. രാത്രിയോടെ ആനക്കൂട്ടമെത്തി വാഴ, തെങ്ങ്, കമുക് എന്നിവ കുത്തിമറിക്കുകയായിരുന്നു. നാട്ടുകാർ ബഹളമുണ്ടാക്കി ഓടിക്കാൻ ശ്രമിച്ചെങ്കിലും ആനകൾ പുരയിടത്തിനോടുചേർന്ന വനത്തിൽനിന്ന് മാറിയില്ല. കാട്ടാനശല്യംമൂലം നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത നിലയാണെന്നാണ് ജനങ്ങൾ പറയുന്നത്. വനമേഖലയോട് ചേർന്നുകിടക്കുന്ന ജനവാസകേന്ദ്രങ്ങളാണ് ആനശല്യത്താൽ ഭീഷണി നേരിടുന്നത്. ഏതുസമയത്തുമുണ്ടാകാവുന്ന ആക്രമണത്തെ ഭയന്നാണ് ഇവിടങ്ങളിലെ കുടുംബങ്ങൾ കഴിയുന്നത്. ആനയുടെ കുത്തേറ്റ് നിരവധിപേരാണ് ഏതാനും വർഷങ്ങളിൽ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണവും കുറവല്ല. ആനയെ കൂടാതെ കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയ ജീവികളും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പ് പലയിടത്തും കിടങ്ങുകളെടുത്തെങ്കിലും പൂർത്തിയായില്ല. സുരക്ഷാവേലികളാകട്ടെ ചെറിയ കമ്പികളും തൂണുകളും കൊണ്ടാണ് നിർമിക്കുന്നത്. സ്ഥാപിച്ച് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇവ നശിക്കുകയാണ്. ഫോട്ടോ : മരുതാമലയിൽ കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം കുത്തിമറിച്ച തെങ്ങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story