Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 12:00 AM GMT Updated On
date_range 5 Jun 2022 12:00 AM GMTപ്ലാസ്റ്റിക്കിനെ പുനരുപയോഗിച്ച് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ
text_fieldsbookmark_border
ആറ്റിങ്ങൽ: പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് പുത്തൻ ആശയമൊരുക്കി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ. പുനരുപയോഗത്തിലൂടെയാണ് പരിസ്ഥിതി സൗഹൃദ മാതൃക ഒരുക്കിയിരിക്കുന്നത്. റോഡിൽ വലിച്ചെറിയുന്ന കുടിവെള്ള കുപ്പികളിൽ കഴുകി വൃത്തിയാക്കി ഉണക്കിയ പ്ലാസ്റ്റിക് മാലിന്യം കുത്തിനിറച്ചാണ് 'ഇക്കോ ബ്രിക്സ്' എന്ന പേരിൽ കുപ്പിക്കട്ടകൾ നിർമിക്കുന്നത്. ഒരു കുപ്പിയിൽ 350 മുതൽ 400 ഗ്രാം വരെ പ്ലാസ്റ്റിക് ഇത്തരത്തിൽ കുത്തിനിറക്കാൻ കഴിയും. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കാഡറ്റുകൾ ജനുവരിയിൽ ആരംഭിച്ച ഈ പ്രവർത്തനത്തിന്റെ ഫലമായി ഇതുവരെ 2500 കുപ്പിക്കട്ടകൾ നിർമിച്ചുകഴിഞ്ഞു. അതുവഴി 100 കിലോഗ്രാം പ്ലാസ്റ്റിക് ഈ ഭൂമിയിൽ വീഴുന്നതിനെ തടയാൻ കഴിഞ്ഞു. ഇങ്ങനെ നിർമിച്ച ഇക്കോ ബ്രിക്സ് ഉപയോഗിച്ച് സ്കൂളിൽ മനോഹരമായ വിശ്രമ ബെഞ്ച് നിർമിച്ചു. ഇതുകൂടാതെ തോന്നയ്ക്കൽ സായിഗ്രാമിലും ഇതുപോലെ വിശ്രമ ബെഞ്ച് സ്ഥാപിക്കാനുള്ള അഞ്ഞൂറോളം ഇക്കോ ബ്രിക്കുകൾ നൽകി. വളരെക്കാലമായി പ്ലാസ്റ്റിക് മാലിന്യനിർമാർജന പ്രവർത്തനങ്ങൾ നടത്തിവരുന്ന അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കാഡറ്റുകളുടെ പുതുമയാർന്ന ഒരു പ്രവർത്തനമാണ് ഇക്കോ ബ്രിക്സ് നിർമാണം. സായിഗ്രാമം എക്സി. ഡയറക്ടർ കെ.എൻ. ആനന്ദകുമാർ, പരിസ്ഥിതി പ്രവർത്തകനായ ഏലിയാസ് ജോൺ എന്നിവരുടെ ആശയമാണ് കാഡറ്റുകൾ ഏറ്റെടുത്തത്. 'എന്റെ മാലിന്യം, എന്റെ അവകാശം' എന്ന ആശയം കാഡറ്റുകളിൽ എത്തിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ അവർക്ക് താൽപര്യം സൃഷ്ടിക്കുകയാണ് ഇക്കോ ബ്രിക്സ് നിർമാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധ്യാപകനും കാഡറ്റുകൾക്ക് നേതൃത്വം കൊടുക്കുന്ന കമ്യൂണിറ്റി പൊലീസ് ഓഫിസറുമായ എൻ. സാബു പറഞ്ഞു. കൂടുതൽ ഇക്കോ ബ്രിക്സുകൾ നിർമിച്ച് സമൂഹത്തിന് ഉപകരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നടത്തി പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് വേറിട്ട മാതൃക സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് കാഡറ്റുകൾ. twatl avanavanchery school അവനവഞ്ചേരി ഗവ. എച്ച്.എസ് കുട്ടികൾ പ്ലാസ്റ്റിക് മാലിന്യത്തിൽ തീർത്ത ഇരിപ്പിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story