Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 12:04 AM GMT Updated On
date_range 5 Jun 2022 12:04 AM GMTവിജയദിന ആഘോഷം
text_fieldsbookmark_border
ബാലരാമപുരം: അധികാരപ്രമത്തതയുടെ പ്രതീകമായ അനധികൃത മഞ്ഞക്കുറ്റിയോടുള്ള കേരളീയ ജനതയുടെ മധുരപ്രതികാരമാണ് തൃക്കാക്കരയിലെ ജനവിധിയിൽ തെളിഞ്ഞതെന്ന് എം.എം. ഹസൻ. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന വിജയദിന ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കരയിലെ ഉമ തോമസിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം രേഖപ്പെടുത്തി ആശുപത്രി ജങ്ഷനിൽ പായസവിതരണം നടത്തി. ഐക്യ ജനാധിപത്യ മുന്നണി കൺവീനർ എം.എം. ഹസൻ പ്രവർത്തകർക്കൊപ്പം മധുരം പങ്കിട്ടു. മാരായമുട്ടം സുരേഷ്, കക്കാട് രാമചന്ദ്രൻ നായർ, എം.ആർ. സൈമൻ, വിനോദ് സെൻ, സുമ കുമാരി, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, അവനീന്ദ്രകുമാർ, മഞ്ചവിളാകം ജയകുമാർ, എം. മുഹിനുദ്ദീൻ, എം.സി. സെൽവരാജ് എന്നിവർ സംസാരിച്ചു. photo: MM hassan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story