Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 12:04 AM GMT Updated On
date_range 5 Jun 2022 12:04 AM GMTഗ്രന്ഥശാല, പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ വേറിട്ട മാതൃകയുമായി ഫിനിക്‌സ്
text_fieldsbookmark_border
വെഞ്ഞാറമൂട്: ഗ്രന്ഥശാല, പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ വേറിട്ട മാതൃകയുമായി തെള്ളിക്കച്ചാൽ ഫിനിക്‌സ് ഗ്രന്ഥശാല. ഗ്രന്ഥശാല പ്രവര്‍ത്തനങ്ങളോടൊപ്പം സാംസ്‌കാരിക പ്രവര്‍ത്തനരംഗത്തും സജീവമാണ്. 2018ലാണ് ഫിനിക്‌സ് ഗ്രന്ഥശാല സമീപത്തെ ചെമ്പന്‍കോട് കളരിയില്‍ ദേവീ ക്ഷേത്ര ട്രസ്റ്റുമായി സഹകരിച്ച് ഫിനിക്‌സ് കളരീവനം എന്ന പേരില്‍ പദ്ധതിക്ക് തുടക്കമിട്ടത്. ഡി.കെ. മുരളി എം.എല്‍.എ ആയിരുന്നു ഉദ്ഘാടകന്‍. ആദ്യപടിയെന്ന നിലയില്‍ ക്ഷേത്രത്തോട് ചേര്‍ന്ന വാമനപുരം നദീ ഭാഗത്ത് നൂറോളം വന വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി സഹകരിച്ചാണ് തൈകള്‍ സമാഹരിച്ചത്. ഇതില്‍ 92 എണ്ണം പൊടിക്കുകയും പരിചരണം കിട്ടിയതോടെ നല്ലവണ്ണം വളരുകയും ചെയ്തു. 2021 ഡിസംബറില്‍ രണ്ടാം ഘട്ടത്തില്‍ 170 വൃക്ഷത്തൈകള്‍ നട്ടു. വിവിധ മേഖലകളിലെ 150ല്‍പരം പേരാണ് ഇവ നട്ടത്. സംഘടനയുടെ പ്രവര്‍ത്തന മികവ് കണ്ട് പുല്ലമ്പാറ പഞ്ചായത്ത് 2021 മുതല്‍ സംഘടനയുമായി സഹകരിക്കുന്നുണ്ട്. 2022 ജൂണ്‍ അഞ്ചിലെ പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്ത് ആരംഭിക്കുന്ന പച്ചത്തുരുത്ത് പദ്ധതിയും ഫിനിക്‌സ് കളരീവന പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ശലഭക്കളരി പദ്ധതിയും പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നതോടെ തുടക്കമാവും. ഗ്രന്ഥശാല പ്രവര്‍ത്തകനും പുല്ലമ്പാറ പഞ്ചായത്ത് അംഗവുമായ ശ്രീകണ്ഠന്‍, കാര്യവട്ടം യൂനിവേഴ്‌സിറ്റി കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ മനോജ്, ക്ഷേത്ര ട്രസ്റ്റി മോഹനന്‍ പിള്ള, ഗ്രന്ഥശാല ലൈബ്രേറിയന്‍ രതീഷ് തുടങ്ങിയവരുടെയെല്ലാം നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങൾ നടക്കുന്നത്. ഗ്രന്ഥശാല അംഗങ്ങളും നാട്ടുകാരും പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. വെഞ്ഞാറമൂട് ഫോട്ടോ. ഫിനിക്‌സ് ഗ്രന്ഥശാലയും കളരിയില്‍ ക്ഷത്ര ട്രസ്റ്റും സംയുക്തമായി നടപ്പാക്കുന്ന കളരീവന പദ്ധതിയുടെ ചെറുവനം വെഞ്ഞാറമൂട് ഫോട്ടോ. പരിസ്ഥിതി ദിനത്തില്‍ പുല്ലമ്പാറ പഞ്ചായത്ത് ആരംഭിക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്കുവേണ്ടി നിലമൊരുക്കുന്നവര്‍ vjd - pachthuruthu. vjd-finix.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story