Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 12:06 AM GMT Updated On
date_range 6 Jun 2022 12:06 AM GMTബാലരാമപുരം പഞ്ചായത്തിൽ കളിസ്ഥലം വേണമെന്ന ആവശ്യം ശക്തം
text_fieldsbookmark_border
ബാലരാമപുരം: കളിസ്ഥലം വേണമെന്ന ബാലരാമപുരം പഞ്ചായത്ത് നിവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. ബാലരാമപുരം പഞ്ചായത്ത് മാറിമാറി വരുന്ന ഭരണസമിതിക്ക് മുന്നിൽ നിവേദങ്ങളുമെത്തുന്നെങ്കിലും സ്ഥലം കണ്ടെത്താൻ കഴിയാതെ പോകുന്നതാണ് തിരിച്ചടി. വിവിധ സേനകളിൽ കായികക്ഷമതപരിശീലനത്തിന് തയാറെടുക്കുന്നവർ കാഞ്ഞിരംകുളം, അരുമാളൂർ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലെ കളിസ്ഥലത്തെയാണ് ആശ്രയിക്കുന്നത്. ഇതുകാരണം വിവിധ മത്സരങ്ങളിൽ പങ്കെടുക്കേണ്ട ഉദ്യോഗാർഥികൾക്ക് കായികപരിശീലനം നടത്താനാവാത്ത സ്ഥിതിയുമുണ്ട്. പ്രഭാതസവാരിക്കും മറ്റും യോജിച്ച സ്ഥലം ഇല്ലാത്തതിനാൽ പലരും തിരക്കേറിയ ദേശീയപാതയിലെ നടപ്പാതയാണ് ഉപയോഗിക്കുന്നത്. പലപ്പോഴും ജീവൻ പണയപ്പെടുത്തിയാണ് പ്രഭാതസവാരിക്കായി നടപ്പാത ഉപയോഗിക്കുന്നത്. നടപ്പാതയിലേക്ക് വാഹനം ഇടിച്ച് കയറിയുള്ള അപകടങ്ങളും മാസങ്ങൾക്കിടെ നിരവധിയാണ്. ഇതിനൊക്കെ പരിഹാരമായി കോട്ടുകാൽക്കോണം വാർഡിലെ കോഴോട് കരുപ്പട്ടിച്ചിറ കുളം നികത്തി കളിസ്ഥലം നിർമിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും അതും എങ്ങുമെത്തിയിട്ടില്ല. സമീപ പഞ്ചായത്തുകളിലെല്ലാം കളിസ്ഥലങ്ങൾ ഉള്ളപ്പോഴാണ് ഒട്ടേറെ സ്പോർട്സ് ക്ലബുകൾ പ്രവർത്തിക്കുന്ന ബാലരാമപുരത്തെ യുവാക്കളെ അധികൃതർ അവഗണിക്കുന്നതെന്നാണ് പരാതി. ബാലരാമപുരം പഞ്ചായത്തിൽ കളിസ്ഥലം സ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. photo file name: DJI_0029.jpg DJI_0025.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story