Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:03 AM GMT Updated On
date_range 7 Jun 2022 12:03 AM GMTവിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണം: ശംഖുംമുഖത്ത് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം നിർത്തിവെച്ച് പഠനം നത്തണമെന്നും ഭവനരഹിതരായ മത്സ്യത്തൊഴിലാളിക്ക് അർഹമായ നഷ്ടപരിഹാരം നൽകി പുനരധിവാസം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ശംഖുംമുഖത്ത് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ വൈസ് ചെയർമാൻ അഡ്വ. ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കേരളത്തിന് മുഴുവൻ വിനാശം വിതക്കുന്ന പദ്ധതിയാണ് വിഴിഞ്ഞമെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും അശാസ്ത്രീയ നിർമാണം തുടർന്നാൽ തിരുവനന്തപുരം തീരം ഇല്ലാതാകുമെന്നതിന്‍റെ സൂചനയാണ് ശംഖുംമുഖം തരുന്ന പാഠമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളിൽ അധ്യക്ഷത വഹിച്ചു. ആേൻറാ ഏലിയാസ്, ഡോ. റ്റിറ്റോ ഡിക്രൂസ്, വലേരിയൻ ഐസക്ക്, സിസ്റ്റർ മേഴ്സി മാത്യു, സിറ്റാദാസൻ എന്നിവർ സംസാരിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. വിനോയി തോമസ്, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല സെക്രട്ടറി ജനറ്റ് ക്ലീറ്റസ്, സേവാ യൂനിയൻ കൺവീനർ സബിയ സഞ്ചമിൻ എന്നിവരാണ് ആദ്യദിനം സത്യഗ്രഹം നടത്തിയത്. ഓരോ ദിവസവും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് മത്സ്യത്തൊഴിലാളികളും മറ്റ് സംഘടനാ ഭാരവാഹികളും സത്യഗ്രഹം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. പടം ക്യാപ്ഷഷൻ: 1654501068896-1 വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി-കർഷക സംയുക്ത സമരസമിതി ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹത്തിന്‍റെ ഉദ്ഘാടനം അഡ്വ. ജോൺ ജോസഫ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story