Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെണ്‍കുട്ടിയെ...

പെണ്‍കുട്ടിയെ നഗ്​നചിത്രങ്ങള്‍ കാണിച്ച്​ ഭീഷണി; ഒഡിഷ സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
-പടം- തിരുവനന്തപുരം: ഓണ്‍ലൈൻ ഗെയിം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്​നചിത്രങ്ങള്‍ കാണിച്ച്​ ഭീഷണിപ്പെടുത്തിയ ഒഡിഷ സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഒഡിഷ സ്വദേശിയായ സുബ്രാൻഷു ശേഖർ നാഥിനെയാണ് (19) തിരുവനന്തപുരം സൈബർ റൂറൽ പൊലീസ് പിടികൂടിയത്. ഓൺലൈൻ ഗെയിമായ ഫ്രീഫയർ ഗെയിം കളിക്കിടെ 14 കാരിയുമായി പരിചയപ്പെട്ട യുവാവ് സൗഹൃദം സ്ഥാപിച്ച്​ വാട്​സ്​​ആപ് നമ്പർ കൈക്കലാക്കി ഫോണിലൂടെ നിരന്തരം പിന്തുടർന്നു. പിന്നീട് വിഡിയോ കോളുകൾ ചെയ്യുകയും അശ്ലീല വിഡിയോകൾ പെൺകുട്ടിക്ക് അയച്ചു നൽകുകയും പെൺകുട്ടിയെ നഗ്​നവിഡിയോ കോളിന്​ ക്ഷണിക്കുകയും ചെയ്തു. പിന്തിരിയാൻ ശ്രമിച്ച പെൺകുട്ടിയെ വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ്​ ഭീഷണിപ്പെടുത്തി. പെൺകുട്ടിയും പ്രതിയുമായുള്ള വിഡിയോ കോളിന്‍റെ സ്ക്രീൻ ഷോട്ടുകൾ പെൺകുട്ടിയുടെ ബന്ധുവിന്​ അയച്ചുകൊടുത്ത് ബ്ലാക്‌മെയ്ൽ ചെയ്തു. പോക്​സോ നിയമപ്രകാരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story