Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 12:08 AMUpdated On
date_range 17 Jun 2022 12:08 AMലോക കേരളസഭ ബഹിഷ്‌കരിക്കാന്‍ യു.ഡി.എഫ് തീരുമാനം
text_fieldsbookmark_border
തിരുവനന്തപുരം: സര്‍ക്കാർ നയത്തില്‍ പ്രതിഷേധിച്ച് . പരിസ്ഥിതിലോല വിഷയത്തിലെ സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാറിന്റെ നിർദേശംകൂടി ഉള്‍ക്കൊണ്ടാണെന്നും കര്‍ഷകരെ ആശങ്കയിലാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ലോകകേരള സഭയിൽ പങ്കെടുക്കുന്നതിന് പ്രതിപക്ഷനേതാവ് മുന്നോട്ടുവെച്ച ധൂർത്ത് ഒഴിവാക്കുക, കഴിഞ്ഞ രണ്ട് സഭയില്‍ എടുത്ത തീരുമാനങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിക്കുക, പ്രതിപക്ഷ പ്രവാസി സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കുക എന്നീ ഉപാധികൾ പരിഗണിക്കാന്‍ മുഖ്യമന്ത്രി തയാറായില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ഉയർത്തി സമരംചെയ്ത യു.ഡി.എഫ് പ്രവർത്തകരെ ക്രൂരമായി മർദിക്കുന്ന സാഹചര്യത്തില്‍ ലോക കേരളസഭയുമായി സഹകരിക്കുന്നതില്‍ അർഥമില്ല. എന്നാൽ, സഭയില്‍ പങ്കെടുക്കാനെത്തിയ യു.ഡി.എഫ് അനുകൂല പ്രവാസിസംഘടനകൾക്ക് വിലക്ക് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിലോല വിഷയത്തിൽ മലയോരമേഖലയിലെ കര്‍ഷകരുടെ പ്രതിഷേധത്തിന് യു.ഡി.എഫ് പിന്തുണ നൽകും. ജനവാസകേന്ദ്രങ്ങളെയും കൃഷി സ്ഥലങ്ങളെയും ഒഴിവാക്കി ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് യു.പി.എ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെയാണ് ബി.ജെ.പി അധികാരത്തില്‍ വന്നത്. അതിനിടെയാണ് 2019ല്‍ ബഫര്‍ സോണ്‍ വേണമെന്ന് പിണറായി സർക്കാർ തീരുമാനിച്ചത്. അതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ വിധി. ഇപ്പോൾ ഉടലെടുത്ത കര്‍ഷക ആശങ്ക മറികടക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണം. കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനവും സ്ഥാനാർഥിയുടെ മികവും സർക്കാർവിരുദ്ധ വികാരവുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് യോഗം വിലയിരുത്തി. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാലും സില്‍വർ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കൺവീനർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story