ബീമാപള്ളിയില്‍ ടൂറിസം വകുപ്പിെൻറ പില്‍ഗ്രിം അമിനിറ്റി സെൻറര്‍ ഒരുങ്ങുന്നു
text_fieldsതിരുവനന്തപുരം: ബീമാപള്ളിയില്‍ ടൂറിസം വകുപ്പ് നിര്‍മിക്കുന്ന പില്‍ഗ്രിം അമിനിറ്റി സൻെററിൻെറ ശിലാസ്ഥാപനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ബീമാപള്ളി സന്ദര്‍ശിക്കുന്ന ആയിരക്കണക്കിന് ഭക്തര്‍ക്ക് പ്രയോജനപ്രദമാകുന്ന തരത്തില്‍ എല്ലാവിധ സൗകര്യങ്ങളോട് കൂടിയാണ് ഇത് നിര്‍മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാര വകുപ്പ് ബീമാപള്ളി ജമാഅത്ത് കോമ്പൗണ്ടിൽ വിശ്രമകേന്ദ്രം മുമ്പ് പണി കഴിപ്പിച്ചിട്ടുണ്ടെങ്കിലും, അത് നിലവിൽ എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് പര്യാപ്തമല്ല എന്നുള്ള വസ്തുത പരിഗണനയിലെടുത്താണ് ബീമാപള്ളിയില്‍ പുതിയ പില്‍ഗ്രിം അമിനിറ്റി സൻെറർ നിര്‍മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
2.6 കോടി രൂപ െചലവഴിച്ചുകൊണ്ടാണ് ബീമാപള്ളിയുടെ ശിൽപചാരുതയുമായി ചേർന്നുനില്‍ക്കുന്ന അമിനിറ്റി സൻെറര്‍ പണിയുന്നത്. രണ്ട് നിലകളിലായി തീർഥാടകർക്കായുള്ള ഇരിപ്പിടങ്ങൾ, ഡൈനിങ് ഹാൾ, ശുചിമുറി സൗകര്യങ്ങൾ, ലോബി സൗകര്യങ്ങൾ, താമസത്തിനുള്ള മുറികള്‍, ഡോർമിറ്ററി, മറ്റിതര സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.