Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2020 5:29 AM IST Updated On
date_range 22 Nov 2020 3:12 PM ISTസൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി പൊലീസ് ആക്ടിൽ ഭേദഗതിക്ക് ശിപാർശ
text_fieldsbookmark_border
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്തണമെന്ന് ചൂണ്ടിക്കാട്ടിയുള്ള ശിപാർശ ഡി.ജി.പി സർക്കാറിന് സമർപ്പിച്ചു. ലൈംഗിക അധിക്ഷേപത്തിനൊപ്പം തെറ്റായ ആക്ഷേപങ്ങളിലൂടെയുള്ള വ്യക്തിഹത്യയും കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിർമാണത്തിനാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ശിപാർശ ചെയ്തത്.
നിലവിൽ െഎ.ടി ആക്ടിൻെറ അടിസ്ഥാനത്തിലാണ് ഇത്തരം പരാതികളിൽ പൊലീസ് കേസെടുത്തുവരുന്നത്. എന്നാൽ, പൊലീസ് ആക്ടിൽ ഭേദഗതി വരുത്തി ഇത്തരം കേസുകളിൽ അന്വേഷണം നടത്താനുള്ള സാഹചര്യമുണ്ടാക്കാനാണ് ഡി.ജി.പി ഉദ്ദേശിക്കുന്നത്. സ്ത്രീകളെ അപമാനിച്ച വിജയ് പി. നായരുടെ യുട്യൂബ് വിഡിയോയും സ്ത്രീകളുടെ പ്രതിഷേധവും സൈബർ പരാതികൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ തുറന്നുകാട്ടിയിരുന്നു. കർശന നടപടികൾക്ക് പര്യാപ്തമായ നിയമം നിലവിലെ കേന്ദ്ര ഐ.ടി ആക്ടിൽ ഇല്ലെന്നാണ് പൊലീസിൻെറ നിലപാട്. ഇതുമൂലം സൈബർ കേസുകളിൽ 80 ശതമാനത്തിലും പ്രതികൾക്ക് വേഗത്തിൽ ജാമ്യം ലഭിക്കുകയും പലരും രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
സൈബർ കുറ്റകൃത്യങ്ങൾ വലിയ തോതിൽ വർധിക്കുകയും ചെയ്യുന്നുണ്ട്. നിലവിലെ പൊലീസ് ആക്ടിൽ സൈബർ കുറ്റങ്ങൾ കൈകാര്യം ചെയ്യാൻ ഒരു വകുപ്പ് പോലുമില്ല. വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കും. കൂടാതെ, തെറ്റായ കാര്യങ്ങൾ പറഞ്ഞും എഴുതിയും അധിക്ഷേപിക്കുന്നതും സ്വകാര്യതയിലേക്ക് കടന്നുകയറുന്നതും ശിക്ഷാർഹമാക്കണമെന്നും ശിപാർശയിലുണ്ട്. ഡി.ജി.പിയുടെ ശിപാർശ മന്ത്രിസഭ അംഗീകരിച്ച് നിയമവകുപ്പിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story