Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2021 11:59 PM GMT Updated On
date_range 23 Aug 2021 11:59 PM GMTഅടി മൂത്ത് എൽ.ജെ.ഡി: വിമത പക്ഷത്തിനെതിരെ ശ്രേയാംസ് പക്ഷം
text_fieldsbookmark_border
സ്വന്തംലേഖകൻ തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി ഒാഫിസിൻെറ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെ വിമതർെക്കതിരെ നടപടിക്കു മുതിർന്ന് എൽ.ജെ.ഡിയിലെ ശ്രേയാംസ് കുമാർ വിഭാഗം. സംസ്ഥാന പ്രസിഡൻറായ എം.വി. ശ്രേയാംസ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് ദേശീയേനതൃത്വത്തെ സമീപിച്ച ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് വിഭാഗത്തിലെ പ്രധാനിയായ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരീസിൻെറ നേതൃത്വത്തിലുളളവർെക്കതിരെ നടപടിക്കാണ് നീക്കം. ഇതോടെ െഎ.എൻ.എല്ലിലെ ആഭ്യന്തര കലഹത്തെ കവച്ചുവെച്ച് എൽ.ജെ.ഡിയിലെ ഗ്രൂപ് അടി എൽ.ഡി.എഫിൻെറ കെട്ടുറപ്പിനെതന്നെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ്. ശ്രേയാംസ് കുമാറിനെ നീക്കം ചെയ്യാൻ പരസ്യമായി പ്രതികരിച്ചവർക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന ആവശ്യമാണ് ഒൗദ്യോഗിക വിഭാഗത്തെ പിന്തുണക്കുന്നവർ ഉയർത്തുന്നത്. പാർട്ടി ഭാരവാഹിത്വം ഒഴിയുെന്നന്ന് പ്രഖ്യാപിച്ച ഷെയ്ഖ് പി. ഹാരീസ് അടക്കമുള്ളവർ തീരുമാനത്തിൽനിന്ന് പിൻവാങ്ങി തങ്ങളെ മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുെന്നന്ന് ഒൗദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുന്നു. രാജി നീക്കം പാളിയപ്പോഴാണ് വിമതപക്ഷം സംസ്ഥാന പ്രസിഡൻറിൻെറ രാജി ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തെ സമീപിച്ചതെന്നുമാണ് ആക്ഷേപം. ദേശീയനേതൃത്വം വഴങ്ങാത്തതിനെ തുടർന്ന് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഷെയ്ഖ് പി. ഹാരിസ്, പനവൂർ നാസർ, സബാഹ് പുൽപറ്റ എന്നിവരുടെ നേതൃത്വത്തിൽ ഗ്രൂപ് യോഗങ്ങൾ നടത്തിയെന്നും ശ്രേയാംസ് പക്ഷം പറയുന്നു. ശ്രേയംസ്കുമാറിന് എതിരെ മലപ്പുറം ജില്ലാ പ്രസിഡൻറിേൻറതായ വാട്സ്ആപ് സന്ദേശം പുറത്തുവന്നതും വിമത പക്ഷത്തിന് തിരിച്ചടിയായെന്ന കണക്കു കൂട്ടലിലാണ് ഒൗദ്യോഗിക നേതൃത്വം. വിമതർ ജെ.ഡി.എസ് നേതാക്കളുമായി ചർച്ച നടത്തി വരുകയാണെന്നും പറയുന്നു. മലപ്പുറം, ആലപ്പുഴ ജില്ല പ്രസിഡൻറുമാരും മൂന്ന് ഭാരവാഹികളും ഒഴികെ മുഴുവൻ നേതാക്കളും സംസ്ഥാന പ്രസിഡൻറിന് പിന്തുണയറിയിച്ചിട്ടുണ്ട്. പാർട്ടിയുടെ ഏക എം.എൽ.എ കെ.പി. മോഹനൻെറ നിലപാടാണ് നിർണായകം. അതിനിടെ സംസ്ഥാന പ്രസിഡൻറ് അറിയാതെ കിസാൻ ജനതാ പ്രസിഡൻറിനെ അതിൻെറ ചുമതലയുള്ള വി. സുരേന്ദ്രൻ പിള്ള പ്രഖ്യാപിച്ചതും ഒൗദ്യോഗിക പക്ഷം ആയുധമാക്കുകയാണ്. വിമത വിഭാഗത്തോടൊപ്പമുള്ള അദ്ദേഹത്തിെനതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story