Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:04 AM GMT Updated On
date_range 26 Nov 2021 12:04 AM GMTപാൽ സംഭരണം സർവകാല റെക്കോഡിൽ; വില വർധന പരിഗണനയിലില്ല
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില വർധന പരിഗണനയിലില്ലെന്ന് ചെയർമാൻ കെ.എസ്. മണി. വില വർധന സംബന്ധിച്ച നിർദേശം ബോർഡിൻെറ മുന്നിലില്ല. വില വർധനക്ക് സർക്കാറിൻെറ അനുമതിയും ആവശ്യമാണ്. തമിഴ്നാട്ടിൽ പുതിയ സർക്കാർ അധികാരത്തിൽവന്ന ശേഷം പാലിന് മൂന്ന് രൂപ കുറക്കുകയാണ് ചെയ്തത്. ഇൗ സാഹചര്യത്തിൽ ഇവിടെ പാലിന് വില വർധിപ്പിക്കാനുള്ള സാധ്യത ഇല്ലെന്നും ചെയർമാൻ പറഞ്ഞു. പാൽ ഉൽപാദന ചെലവ് കുറക്കുന്നതിനുള്ള നടപടികളാണ് മിൽമ സ്വീകരിക്കുന്നത്. കാലിത്തീറ്റക്ക് സബ്സിഡി, കാലികൾക്ക് മൊബൈൽ ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ വൈദ്യസഹായം, കൂടുതൽ വെറ്ററിനറി ഡോക്ടർമാരുടെ സേവനം തുടങ്ങിയവ ഇതിൻെറ ഭാഗമായി നടപ്പാക്കുന്നുണ്ട്. പാലിൻെറ സംഭരണത്തിൽ മിൽമ സർവകാല റൊക്കോഡിലെത്തിയിട്ടുണ്ട്. പ്രതിദിനം 15.5 ലക്ഷം ലിറ്റർ പാലാണ് സംഭരിക്കുന്നത്. 13.5 ലക്ഷം ലിറ്ററിൽ നിന്നാണ് 15.5 ലക്ഷത്തിലെത്തിയത്. ഇന്ത്യൻ ധവളവിപ്ലവത്തിൻെറ പിതാവായ ഡോ. വർഗീസ് കുര്യൻെറ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പട്ടം മിൽമ ഭവനിൽ സ്ഥാപിച്ച അദ്ദേഹത്തിൻെറ പൂർണകായ പ്രതിമ വെള്ളിയാഴ്ച വൈകീട്ട് മൂന്നരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും. മിൽമ എറണാകുളം യൂനിയൻ ചെയർമാൻ ജോൺ തെരുവത്ത്, തിരുവനന്തപുരം യൂനിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ, മാനേജിങ് ഡയറക്ടർ ഡോ. പാട്ടീൽ സുയോഗ് സുഭാഷ്റാവു എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story