Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:04 AM GMT Updated On
date_range 26 Nov 2021 12:04 AM GMTജൈവ വൈവിധ്യ കർമ പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് ^മുഖ്യമന്ത്രി
text_fieldsbookmark_border
ജൈവ വൈവിധ്യ കർമ പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് -മുഖ്യമന്ത്രി തിരുവനന്തപുരം: ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള കർമ പദ്ധതി അടുത്ത സാമ്പത്തിക വർഷം മുതൽ കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൻെറ ജൈവ വൈവിധ്യ പരിപാലന രംഗത്ത് ഇത് വലിയ മാറ്റങ്ങളുണ്ടാക്കും. ജൈവ വൈവിധ്യ ബോർഡിൻെറ 2019, 2020 വർഷങ്ങളിലെ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യു.എൻ.ഡി.പി സഹായത്തോടെ നടപ്പാക്കുന്ന ജൈവ വൈവിധ്യ ആസൂത്രണ കർമ പദ്ധതി 10 വർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ജനകീയ ജൈവ വൈവിധ്യ രജിസ്റ്ററിൻെറ ഡിജിറ്റൈസേഷൻ ആരംഭിച്ചു. ജനകീയ പങ്കാളിത്തത്തോടെ ഇക്കാര്യത്തിലും പൂർണ വിജയം കൈവരിക്കാനാകും. ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാൻ ജൈവ വൈവിധ്യ ബോർഡ് മുൻകൈയെടുക്കണം. പ്രാദേശിക തലത്തിൽ നിരന്തര ബോധവത്കരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. 'ജൈവ വൈവിധ്യ സംരക്ഷണ പരിപാലനം ജനങ്ങളിലൂടെ -സാധ്യതകളും നിയമവും' എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി. ജോർജ് തോമസ്, അംഗങ്ങളായ ഡോ. കെ. സതീഷ് കുമാർ, ഡോ. ടി.എസ്. സ്വപ്ന, ഡോ. കെ.ടി. ചന്ദ്രമോഹൻ, കെ.വി. ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story