Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:03 AM GMT Updated On
date_range 1 Dec 2021 12:03 AM GMTകാട്ടാക്കട ഡിപ്പോയിൽനിന്നുള്ള സർവിസുകൾ കുറയുന്നു; യാത്രാക്ലേശം
text_fieldsbookmark_border
കാട്ടാക്കട: കണ്ടക്ടർമാരില്ലാത്തതിനാൽ കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നുള്ള സർവിസുകൾ കുറയുന്നു. ചൊവ്വാഴ്ച ആകെ 37 സർവിസുകളാണ് നടത്താനായത്. സര്‍വിസ് നടത്തുന്ന ബസുകളില്‍ തിരക്ക് കൂടിയതോടെ യാത്രാക്ലേശം രൂക്ഷമായി. രാത്രി ബസില്ലാത്ത അവസ്ഥയാണ്. ഗ്രാമീണമേഖലയിലെ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം ദീർഘദൂര ബസുകൾ ഓടിക്കുന്നതിനാണ് അധികൃതർ മത്സരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഒരു സർവിസ് മാത്രമുള്ള റൂട്ടുകളില്‍ സര്‍വിസ് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. മുന്നറിയിപ്പില്ലാതെ സർവിസുകൾ റദ്ദുചെയ്യുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. 64 ഷെഡ്യൂളുകൾ നടന്നിരുന്ന ഡിപ്പോയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സർവിസുകൾ ആരംഭിച്ചപ്പോൾ 43 ഷെഡ്യൂളുകൾവരെയാണ് ഓടിയിരുന്നത്. കണ്ടക്ടർമാരുടെ കുറവാണ് ഇതുപോലും നടത്താനാകാത്തതെന്നാണ് അധികൃതർ പറയുന്നത്. സിറ്റി സർക്കുലർ സർവിസുകൾ ആരംഭിച്ചതോടെ കുറച്ചു കണ്ടക്ടർമാരെ നഗരത്തിലേക്ക് മാറ്റി. നിലവിൽ 45 കണ്ടക്ടർമാരാണുള്ളത്. ഇതിൽ പകുതിയോളം പേർ വനിതകളാണ്. പത്തിലേറെ പേർ വിവിധ കാരണങ്ങളാൽ അവധിയിലായിരിക്കും. ബാക്കിയുള്ളവരെ െവച്ചാണ് സർവിസുകൾ നടത്തേണ്ടത്. കൊല്ലംപോലുള്ള ജില്ലകളിൽ കണ്ടക്ടർമാർ അധികമാണെന്ന് ജീവനക്കാരുടെ സംഘടനകൾ പറയുന്നു. ഇവരെ പുനക്രമീകരിച്ചാൽ കണ്ടക്ടർമാരുടെ കുറവ് പരിഹരിക്കാനാകും. കോഴിക്കോട് ജില്ലയിൽ നിന്നുൾപ്പെടെയുള്ള ഡ്രൈവർമാർ കാട്ടാക്കടയിൽ ജോലിചെയ്യുന്നുണ്ട്. കാട്ടാക്കടയിലെ യാത്രാപ്രശ്‌നം പരിഹരിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ അടക്കമുള്ളവർക്ക് യാത്രക്കാർ പരാതി നൽകി. ചിത്രം: KSTRC ktda ബസ് കയറാനുള്ള തിരക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story