Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 12:04 AM GMT Updated On
date_range 10 Dec 2021 12:04 AM GMTഅതിജീവന കാഴ്ച്ചക്ക് തിരിതെളിഞ്ഞു
text_fieldsbookmark_border
തിരുവനന്തപുരം: പ്രതിസന്ധിയുടെ കാലത്തെ അതിജീവനക്കാഴ്ചകളുമായി പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമൻെററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട ഉദ്ഘാടനചടങ്ങ് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും മറ്റ് സൈനിക ഉദ്യോഗസ്ഥർക്കുമുള്ള ആദരസൂചകമായി ഒഴിവാക്കി. ജനറലിന് ആദരം അർപ്പിച്ചശേഷം ഉദ്ഘാടന ചിത്രമായ ബെയ്റൂട്ട് : ഐ ഓഫ് ദ സ്റ്റോം എന്ന ചിത്രം പ്രദർശിപ്പിച്ചു. 2019 ലെ ഭരണകൂടവിരുദ്ധ കലാപം മുതൽ കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺവരെ ബെയ്റൂട്ടിലെ നാലു കലാകാരികൾ അടയാളപ്പെടുത്തുന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 19 വിഭാഗങ്ങളിലായി 220 സിനിമകളും വിഡിയോകളും ഉൾപ്പെടുന്ന മേളയിലെ ആദ്യദിനത്തിൽ 33 ചിത്രം പ്രദർശിപ്പിച്ചു. മഹാമാരിയുടെ കാലത്ത് ജോലി നഷ്ടപ്പെട്ട ഡോക്ടറുടെ ജീവിതം പ്രമേയമാക്കിയ സ്പാനിഷ് ചിത്രം ദി ബട്ടൻ പ്രേക്ഷക പ്രീതി നേടി. അഡോൾഫ് പെനെ സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത് . അന്താരാഷ്ട്ര വിഭാഗത്തിലെ ഡേ ഈസ് ഗോൺ, ദി ക്രിമിനൽസ്, കാമ്പസ് മത്സരവിഭാഗത്തിൽ ഉൾപ്പെട്ട ആര്യൻ എന്നീ ചിത്രങ്ങളും ശ്രദ്ധനേടി. പിറന്ന നാട്ടില്‍ മണ്ണിനും അതിജീവനത്തിനും വേണ്ടി പൊരുതിയ ഒരുകൂട്ടം വനിതകളുടെ ജീവിതം പ്രമേയമാക്കിയ മണ്ണ്, രണ്ട് പുരോഹിതന്മാര്‍ ഒരുക്കിയ ഡേവിഡ് ആൻഡ് ഗോലിയാത്ത് ഉൾെപ്പടെ വെള്ളിയാഴ്ച 64 ചിത്രം പ്രദർശിപ്പിക്കും. മത്സരവിഭാഗത്തിൽ 24 ചിത്രങ്ങളാണുള്ളത്. ആരോടെങ്കിലും മിണ്ടണ്ടേ, ഐസ് ഓണ്‍ ദെയര്‍ ഫിംഗര്‍ ടിപ്‌സ്, ബേണ്‍, പിറ, സിന്‍സ് ഫോര്‍ എവര്‍, റിച്വല്‍, ലൈറ്റ്, ഹോട്ടല്‍ രംഗീർ എന്നീ മലയാള ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. സുപ്രിയ സുരിയുടെ അരുണാ വാസുദേവ് - മദര്‍ ഓഫ് ഏഷ്യന്‍ സിനിമയുടെ പ്രത്യേക പ്രദർശനവും ഇന്നുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story