Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:02 AM GMT Updated On
date_range 16 Dec 2021 12:02 AM GMTമാതൃകപരവും അഭിനന്ദനീയവും -ഡി.വൈ.എഫ്.ഐ
text_fieldsbookmark_border
തിരുവനന്തപുരം: ബാലുശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കിയ ജെൻഡർ ന്യൂട്രൽ യൂനിഫോം ആശയം മാതൃകപരവും അഭിനന്ദനീയവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ആധുനിക പുരോഗമന സമൂഹത്തിൻെറ അടിസ്‌ഥാന മൂല്യമാണ് ലിംഗ സമത്വം. പുരുഷൻ, സ്ത്രീ, ട്രാൻസ്‌ജെൻഡർ, ട്രാൻസ് സെക്ഷ്വൽ അടക്കമുള്ള ലിംഗ പദവികൾ ദൈനംദിന വ്യവഹാരത്തിൽ ഇടപെടുന്ന ഇക്കാലത്ത് വിദ്യാർഥികൾക്ക് ഒരുപോലെ സൗകര്യപ്രദമായ വസ്ത്രം യൂനിഫോമായി നൽകുക എന്നത് പ്രശംസനീയമാണ്. സാമൂഹിക പുരോഗതിയാർജിച്ച ലോക സമൂഹങ്ങളിൽ യൂനിഫോമുകളിൽ ഈ രീതി കാണാൻ കഴിയും. കേരളത്തിൽ തന്നെ പൊലീസ് സേനയിലെ പുരുഷൻമാരുടെയും സ്ത്രീകളുടെ യൂനിഫോം സൗകര്യപ്രദമായി പരിഷ്കരിച്ചിട്ടുണ്ട്. പാൻറ്സും ഷർട്ടും അടങ്ങുന്ന ജൻെറർ ന്യൂട്രൽ യൂനിഫോം മത വിരുദ്ധമാണെന്നും കുട്ടികളുടെ അവകാശങ്ങൾക്ക് വിരുദ്ധമാണെന്നുമുള്ള പ്രചാരണം നിക്ഷിപ്ത താൽപര്യങ്ങളുടേതാണ്. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ ഇത്തരം യൂനിഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്നും സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story