Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:33 AM IST Updated On
date_range 16 Dec 2021 5:33 AM ISTപൊലീസിെൻറ േഡ്രാൺ ഹാക്കത്തൺ ഇന്നും നാളെയും
text_fieldsbookmark_border
പൊലീസിൻെറ േഡ്രാൺ ഹാക്കത്തൺ ഇന്നും നാളെയും തിരുവനന്തപുരം: 'േഡ്രാൺ കെ.പി 2021' എന്ന പേരിൽ കേരള പൊലീസ് സൈബർഡോം സംഘടിപ്പിക്കുന്ന േഡ്രാൺ ഹാക്കത്തൺ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. വ്യാഴാഴ്ച വൈകീട്ട് 5.30ന് പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ എ.ഡി.ജി.പി കെ. പത്മകുമാർ നന്ദി പറയും. കുറ്റാന്വേഷണം, ദുരന്തനിവാരണം, ജനക്കൂട്ടനിയന്ത്രണം എന്നിങ്ങനെ പൊലീസിൻെറ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാകുന്ന േഡ്രാൺ സാങ്കേതികവിദ്യ ഈ മേഖലയിലെ സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ വികസിപ്പിക്കാനാണ് കേരള പൊലീസ് േഡ്രാൺ ഹാക്കത്തൺ സംഘടിപ്പിക്കുന്നത്. േഡ്രാൺ ഗവേഷണത്തിൽ താൽപര്യമുള്ള സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടി. ഇതിൻെറ ഭാഗമായി േഡ്രാൺ ഉപയോഗിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്കും സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾക്കും പരിശീലനം നൽകും. പൊലീസ് സേനയുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയതരം േഡ്രാണുകൾ നിർമിക്കാനുള്ള മത്സരവും ഇതോടൊപ്പം നടക്കും. പരിപാടിയോടനുബന്ധിച്ച് എസ്.എ.പി ഗ്രൗണ്ടിൽ േഡ്രാൺ എയർ ഷോയും വിവിധതരം േഡ്രാണുകളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. പരിശീലനപരിപാടിയുടെ ഉദ്ഘാടനം എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ വ്യാഴാഴ്ച രാവിലെ 10ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് േഡ്രാൺ എയർ ഷോ ഫ്ലാഗ്ഓഫ് ചെയ്യും. േഡ്രാൺ പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ മത്സരങ്ങളിൽ പരീക്ഷിച്ച പുതിയ േഡ്രാൺ സാങ്കേതികവിദ്യകൾ അവലോകനം ചെയ്യും. വൈകീട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗതാഗതമന്ത്രി ആൻറണി രാജു മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story