Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജ പാസ്പോർട്ടുമായി...

വ്യാജ പാസ്പോർട്ടുമായി വിദേശത്ത്​ പോയ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
കിളിമാനൂർ: വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ച് വിദേശത്ത് പോയ യുവാവ് അറസ്​റ്റിൽ. കിളിമാനൂർ കണ്ണയംകോട് തോട്ടത്തിൽ വീട്ടിൽനിന്ന്​ പഴയകുന്നുമ്മേൽ വില്ലേജിൽ കുന്നുമ്മൽ സാഫല്യം വീട്ടിൽ താമസക്കാരനായ രാജേഷ് (47) ആണ് കിളിമാനൂർ പൊലീസി​ൻെറ പിടിയിലായത്. 2006ൽ ഇയാൾ വ്യാജരേഖകൾ നിർമിച്ച് ആൾമാറാട്ടം നടത്തി പാസ്പോർട്ട് കരസ്ഥമാക്കി വിദേശത്ത് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി നൽകിയ വിവരത്തി​ൻെറ അടിസ്ഥാനത്തിൽ 2019ൽ കിളിമാനൂർ പൊലീസ് സ്​റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്​റ്റർ ചെയ്​തു. ലുക്ക്‌ ഔട്ട്‌ നോട്ടീസും ബ്ലൂ കോർണർ നോട്ടീസും നൽകിയിരുന്നു. 15ന് വി ദേശത്തുനിന്ന്​ തിരുവനന്തപുരം എയർ പോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എയർപോർട്ട് അധികൃതർ തടഞ്ഞു​െവക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന്, പൊലീസ്​ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസറ്റ്​ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story