Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:36 AM IST Updated On
date_range 16 Dec 2021 5:36 AM ISTചികിത്സ ധനസഹായ വിതരണം
text_fieldsbookmark_border
കല്ലമ്പലം: ചാവർകോട് സി.എച്ച്.എം.എം കോളജിലെ വിദ്യാർഥികളുടെ സന്നദ്ധ സംഘടനയായ കനിവും മെറ്റ്ക ട്രസ്റ്റും സംയുക്തമായി വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിൽ കഴിയുന്ന പാളയംകുന്ന് സ്വദേശി ജിഷ്ണുവിനും വർക്കല സ്വദേശിയായ ആസിഫിനുമുള്ള സാമ്പത്തിക സഹായം വിതരണം ചെയ്തു. കോളജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ മെറ്റ്ക ചെയർമാൻ സെയ്നുലാബ്ദീൻ പൂന്തോട്ടം, ജനറൽ സെക്രട്ടറി എ.ബി. സലിം എന്നിവർ ചേർന്ന് സഹായ വിതരണം നടത്തി. പ്രിൻസിപ്പൽ ഡോ. എൽ. തുളസീധരൻ, ഡയറക്ടർ ഡോ. സിറാജുദ്ദീൻ, ട്രഷറർ എം. ഷിഹാബുദ്ദീൻ, വൈസ് ചെയർമാന്മാരായ ഇ. ഷാജഹാൻ, കാസിം അൻസാരി, സെക്രട്ടറി മുഹമ്മദ് രാജ, കനിവ് കൺവീനർ റഫീക്കാ ബീഗം, എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story